
ദോഹ: ഖത്തര്‍ കെഎംസിസി തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റി സി.എച്ച് സെന്റര്‍ സഹായ നിധിയിലേക്ക്് പ്രഖ്യാപിച്ച ഡയാലിസിസ് യൂണിറ്റ് പ്രവര്‍ത്തന ഫണ്ടിലേക്ക് തൃക്കരിപ്പൂര്‍ പഞ്ചായത്ത് കമ്മിറ്റി സ്വരൂപിച്ച തുക കൈമാറി. സി.എച്ച് സെന്റര്‍ ഖത്തര്‍ കോര്‍ഡിനേറ്റര്‍ എന്‍എ ബഷീര്‍ പഞ്ചായത്ത് ഭാരവാഹികളില്‍ നിന്നും തുക ഏറ്റുവാങ്ങി. മണ്ഡലം പ്രസിഡണ്ട് ശംസുദ്ധീന്‍ ഉദിനൂര്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് കമ്മിറ്റിയുടെ ‘പലതുള്ളി പെരുവെള്ളം’ ഭണ്ഡാര വിതരണ തുടക്കം എംവി ബഷീര്‍ എംടിപി മുഹമ്മദ് കുഞ്ഞിക്ക് നല്‍കി നിര്‍വഹിച്ചു. ജോബ് ഗൈഡന്‍സ് സംബന്ധിച്ച് ഷബീര്‍ എന്‍ വിശദീകരിച്ചു. നൂറുദ്ധീന്‍ പടന്ന, സമീര്‍ ഉടുമ്പുന്തല, ആബിദ് ഉദിനൂര്‍, നൗഫല്‍.സി, ഷാജഹാന്‍, റഹീസ്.ടി.പി, നൗഫല്‍. എം.ടി.പി,നസീം.എന്‍, ഇസ്മായില്‍, സകരിയ സലാഹുദ്ധീന്‍, റാഫി മാടക്കാല്‍,സിദ്ധീഖ്, ശരീഫ് സംബന്ധിച്ചു.
കെഎംസിസി തൃക്കരിപ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍.മുഹമ്മദലി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മന്‍സൂര്‍ റഹ്മാന്‍ സ്വാഗതവും ട്രഷറര്‍ ഷെക്കീര്‍ അഹ്മദ് നന്ദിയും പറഞ്ഞു.