
ദോഹ: കെഎംസിസി ഖത്തര്‍ തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റി സില്‍വര്‍ ജൂബിലി ആഘോഷം ‘മൈല്‍സ് ടു ഗോ’ എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിക്കുന്നു. ആഘോഷങ്ങളുടെ ഉദ്ഘാടനം 16 വ്യാഴം രാത്രി എട്ടിന് തുമാമ കെഎംസിസി ഹാളില്‍ നടക്കും. സംസ്ഥാന പ്രസിഡണ്ട് എസ്എഎം ബഷീര്‍ ഉദ്ഘാടനം ചെയ്യും. 17ന് അബൂഹമൂര്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന കായിക മത്സരങ്ങള്‍ ‘യൗമുല്‍ റിയാള’ കാസര്‍കോട് ജില്ലാ പ്രസിഡണ്ട് ലുക്മാനുല്‍ ഹക്കീം ഉദ്ഘാടനം ചെയ്യും. 23ന് രാത്രി എട്ടിന് കെഎംസിസി ഹാളില്‍ നടക്കുന്ന ‘ഇന്നലെകളിലൂടെ’ കഴിഞ്ഞ കാല പ്രവര്‍ത്തനങ്ങളെയും പ്രവര്‍ത്തകരെയും സ്മരിക്കുന്ന സമ്മേളനം നടക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍ അസീസ് നരിക്കുനി ഉദ്ഘാടനം ചെയ്യും. കുടുംബിനികള്‍ക്കുള്ള വിവിധ മത്സരങ്ങളോടെ സംഘടിപ്പിക്കുന്ന സ്‌നേഹ സംഗമം 24ന് വനിതാ ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് നസീമ ടീച്ചര്‍ ഉദ്ഘാടനം ചെയ്യും. 31ന് രാത്രി ഏഴിന് കെഎംസിസി ഹാളില്‍ നടക്കുന്ന സില്‍വര്‍ ജൂബിലി സമാപന സമ്മേളനം മുസ്്‌ലിം ലീഗ് ദേശീയ ട്രഷറര്‍ അബ്ദുല്‍ വഹാബ് എം പി ഉദ്ഘാടനം ചെയ്യും. പി വി മനാഫ് അരീക്കോട് മുഖ്യ പ്രഭാഷണം നടത്തും.
ഇതുസംബന്ധിച്ച മണ്ഡലം കൗണ്‍സില്‍ യോഗം കെ എം സി സി ജില്ലാ ട്രഷറര്‍ എം എ നാസര്‍ കൈതക്കാട് ഉദ്ഘാടനം ചെയ്തു. ശംസുദ്ദീന്‍ ഉദിനൂര്‍ അധ്യക്ഷത വഹിച്ചു. റഷീദ് മൗലവി പ്രാര്‍ഥന നടത്തി. നാട്ടില്‍ മരണപ്പെട്ട മുന്‍ കെഎംസിസി നേതാവ് ടി പി മുഹമ്മദ് കുഞ്ഞിയുടെ വിയോഗത്തില്‍ യോഗം അനുശോചിച്ചു. സ്‌നേഹ സുരക്ഷാ പദ്ധതി ചെയര്‍മാന്‍ എംടിപി മുഹമ്മദ് കുഞ്ഞി അനുസ്മരണ പ്രഭാഷണം നിര്‍വഹിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ എന്‍ എ ബഷീര്‍, ജനറല്‍ കണ്‍വീനര്‍ ആബിദ് ഉദിനൂര്‍, ഫൈനാന്‍സ ചെയര്‍മാന്‍ എന്‍ എ ഷബീര്‍, മുസ്തഫ തെക്കേക്കാട്, മന്‍സൂര്‍ തൃക്കരിപ്പൂര്‍, റഫീഖ് റഹ്മാനി, ഖാദര്‍ ചെറുവത്തൂര്‍, ഇസ്മായില്‍ നീലേശ്വരം, സമീര്‍ ഉടുമ്പുന്തല, നാസര്‍ പടന്ന, നൗഷാദ് മലയോരം, റാഷിദ് പടന്ന സംസാരിച്ചു. ഷമീര്‍, അബ്ദുല്‍ മജീദ്, അബ്ദുല്‍ ജമാല്‍ എന്നീ പുതിയ അംഗങ്ങള്‍ക്കുള്ള അംഗത്വ വിതരണം ജില്ലാ വൈസ് പ്രസിഡന്റ് എം വി അഷ്‌റഫ് പടന്ന നിര്‍വഹിച്ചു. ജനറല്‍ സെക്രട്ടറി അന്‍വര്‍ ചെറുവത്തൂര്‍ സ്വാഗതവും ട്രഷറര്‍ നൂറുദ്ദീന്‍ പടന്ന നന്ദിയും പറഞ്ഞു.