in

കെഎംസിസി തൃക്കരിപ്പൂര്‍ സില്‍വര്‍ ജൂബിലി ആഘോഷത്തിന് തുടക്കം

കെഎംസിസി തൃക്കരിപ്പൂര്‍ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം എസ്എഎം ബഷീര്‍ നിര്‍വഹിക്കുന്നു

ദോഹ: പൗരത്വവുമായി ബന്ധപ്പെട്ട് തെരുവുകളില്‍ ക്ഷുഭിത യൗവനം പോരാടുന്നത് രാജ്യത്തിനും ഭാവിതലമുറക്കും കൂടിയാണെന്ന് തിരിച്ചറിയണമെന്ന് കെ.എം.സി.സി.ഖത്തര്‍ പ്രസിഡണ്ട് എസ്.എ.എം.ബഷീര്‍. ജീവിച്ചിരിക്കുന്നവരേക്കാള്‍ അധികം വരും തലമുറയെയാണ് പുതിയ കിരാതനിയമം ബാധിക്കുകയെന്നതാണ് യാഥാര്‍ഥ്യം. വിദ്യാര്‍ത്ഥികള്‍ തുടങ്ങിയ സമരങ്ങളൊന്നും പരാജയപ്പെട്ടിട്ടില്ലെന്നതാണ് ചരിത്രം. അതുകൊണ്ടാണ് ഭരണകൂടം എന്തുവിലകൊടുത്തും സമരങ്ങള്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെഎംസിസി തൃക്കരിപ്പൂര്‍ മണ്ഡലം സില്‍വര്‍ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് ശംസുദ്ധീന്‍ ഉദിനൂര്‍ അധ്യക്ഷത വഹിച്ചു. എം ടി പി മുഹമ്മദ് കുഞ്ഞി പദ്ധതി പ്രഖ്യാപിച്ചു. എം പി ഷാഫി ഹാജി, ഡോ. മുഹമ്മദ് ഈസ, ഒ എ കരീം, ലുക്മാനുല്‍ ഹക്കീം, എന്‍ എ ബഷീര്‍, ആദം കുഞ്ഞി, എം എ നാസര്‍ കൈതക്കാട്, എം വി അഷ്‌റഫ്, സമീര്‍ ഉടുമ്പുന്തല, ഹാരിസ് ഏറിയാല്‍, എന്‍ ഷബീര്‍, ആബിദ് ഉദിനൂര്‍, നൗഷാദ്, നാസര്‍ പടന്ന, മുസ്തഫ തെക്കേക്കാട് സംസാരിച്ചു. റഫീഖ് റഹ്്മാനി ഖിറാഅത് നടത്തി. അന്‍വര്‍ ചെറുവത്തൂര്‍ സ്വാഗതവും നൂറുദ്ധീന്‍ പടന്ന നന്ദിയും പറഞ്ഞു. വിവിധ പഞ്ചായത്ത് ഫുട്‌ബോള്‍ ടീമുകളുടെ ജേഴ്‌സി പ്രകാശനവും നടന്നു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

സംസ്‌കൃതി വഖ്‌റ യൂണിറ്റ് സൗജന്യ മെഡിക്കല്‍ ക്യാമ്പ് 24ന്

ബഹിരാകാശം: ഖത്തറും യുനൂസയും സഹകരണം ശക്തമാക്കുന്നു