
ദോഹ: ഖത്തര്‍ കെഎംസിസി പടന്ന പഞ്ചായത്ത് കമ്മിറ്റി തൃക്കരിപ്പൂര്‍ സിഎച്ച് സെന്റര്‍ ഡയാലിസിസിന് വേണ്ടി സ്വരൂപിച്ച 134 ഡയാലിസിസ് യൂനിറ്റിനുള്ള തുക പടന്നപഞ്ചായത്ത് പ്രസിഡണ്ട് എ.എം. ഇക്ബാലില്‍ നിന്ന് തൃക്കരിപ്പൂര്‍ മണ്ഡലം സിഎച്ച് സെന്റര്‍ ചെയര്മാന് എന്‍.എ.ബഷീര്‍ ഏറ്റുവാങ്ങി. സംസ്ഥാന കെഎംസിസി സുരക്ഷാ സ്കീം ചെയര്മാന് മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു.
ജില്ലാ വൈസ് പ്രസിഡന്റ് എം.വി അഷ്റഫ് പ്രഭാഷണം നടത്തി. മണ്ഡലം ഭാരവാഹികളായ നൂറുദ്ധീന്‍ പടന്ന, ആബിദ് ഉദിനൂര്‍, നൗഷാദ് , പഞ്ചായത്ത് ഭാരവാഹികളായ ശിഹാബ്.പിസി, നൗഷാദ്, അന്‍വര്‍ സംസാരിച്ചു. മുസ്തഫ തെക്കെകാട് സ്വാഗതവും അബീമര്ശാദ് നന്ദിയും പറഞ്ഞു.