
പാലക്കാട് ജില്ല കെഎംസിസി റമദാന് കാമ്പയിന് ബ്രോഷര്‍ സംസ്ഥാന ട്രഷറര്‍ കെ പി മുഹമ്മദലി ഇ മുസ്തഫ മാസ്റ്റര്‍ക്ക് നല്കി പ്രകാശനം ചെയ്യുന്നു
ദോഹ: ‘റമദാന്; ആത്മീയം,ആരോഗ്യം,വിമോചനം’ എന്ന പ്രമേയവുമായി ഖത്തര്‍ കെഎംസിസി പാലക്കാട് ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന റമദാന് കാമ്പയിന് തുടക്കമായി. കെഎംസിസി ഓഫിസില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന ട്രഷറര്‍ കെ പി മുഹമ്മദലി പട്ടാമ്പി മണ്ഡലം മുസ്ലിം ലീഗ് നേതാവ് ഇ മുസ്്തഫ മാസ്റ്റര്‍ക്ക് നല്കി കാമ്പയിന് ബ്രോഷര്‍ പ്രകാശനം ചെയ്തു.
ജില്ലാ കെഎംസിസി അംഗങ്ങള്‍ക്കായി വിപുലമായ ഇഫ്താര്‍ മീറ്റ് 24ന് വെള്ളിയാഴ്ച കെഎംസിസി ഓഫീസില്‍ സംഘടിപ്പിക്കും. കാമ്പയിന് ആരംഭം കെ പി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ഇ മുസ്തഫ മാസ്റ്റര്‍ക്ക് സ്വീകരണം നല്കി. എ അബ്ദുല്‍ ലത്തീഫ്, വി ടി എം സാദിഖ്, ഹനീഫ ബക്കര്‍, പി പി ജാഫര്‍ സാദിഖ്, എംകെ ബഷീര്‍, സുലൈമാന്‍ ആലത്തൂര്‍, ഷമീര്‍, അഷ്റഫ് പുളിക്കല്‍, മൊയ്തീന് കുട്ടി എം, സിറാജുല്‍ മുനീര്‍, സുലൈമാന്‍ ഹാജി, മഖ്ബൂല്‍ ടി, അബ്ദുല്‍ കരീം വിപി, സലീം അപ്പക്കാടന്‍ സംബന്ധിച്ചു. വികെ ഹൈദറലി അധ്യക്ഷത വഹിച്ചു.