in ,

കെഎംസിസി പാലക്കാട് റമദാന്‍ കാമ്പയിന്‍ ആചരിക്കും

ദോഹ: ‘റമദാന്‍- ആത്മീയം, ആരോഗ്യം, വിമോചനം’ എന്ന പ്രമേയത്തില്‍ ഖത്തര്‍ കെഎംസിസി പാലക്കാട് ജില്ലാ കമ്മിറ്റി  സംഘടിപ്പിക്കുന്ന റമദാന്‍ കാമ്പയിന്‍ വിവിധ കര്‍മ്മ പദ്ധതികളോടെ നടപ്പാക്കും.

മണ്ഡലം തല റിലീഫ് പ്രവര്‍ത്തനങ്ങള്‍,ജില്ലയിലെ പ്രധാന ഗവണ്മെന്റ് ഹോസ്പിറ്റലിലെ  രോഗികള്‍ക്ക്  എല്ലാ ദിവസവും മുസ്്‌ലിം യൂത്ത്് ലീഗുമായി സഹകരിച്ച് ഇഫ്താര്‍ കിറ്റ് നല്‍കല്‍, ജില്ലയിലെ പ്രധാന ഗവണ്മെന്റ് ഹോസ്പിറ്റലുകളായ പട്ടാമ്പി ഗവണ്മെന്റ് താലൂക്ക് ഹോസ്പിറ്റല്‍, ഒറ്റപ്പാലം ഗവണ്‍മെന്റ് താലൂക്ക് ഹോസ്പിറ്റല്‍, മണ്ണാര്‍ക്കാട് താലൂക്ക് ഹോസ്പിറ്റല്‍, ആലത്തൂര്‍ ഗവണ്‍മെന്റ് താലൂക്ക് ഹോസ്പിറ്റല്‍ എന്നിവിടെയാണ് ഇഫ്താര്‍ കിറ്റ് നല്‍കുന്നത്.

മണ്ഡലം കെഎംസിസി കളുടെ നേതൃത്വത്തില്‍  രോഗ ചികിത്സ, വിദ്യാഭ്യാസ സഹായങ്ങള്‍, പെരുന്നാള്‍ പുടവ വിതരണം, റമദാന്‍ കിറ്റ് എന്നിവ വിവിധ മണ്ഡലങ്ങളില്‍ നടത്തപ്പെടും. ആത്മീയ, ആരോഗ്യ ബോധവല്‍ക്കരണ സദസ്സ്,  കാമ്പയിന്‍ പ്രഭാഷണം, ഇഫ്താര്‍ മീറ്റ് എന്നിവ സംഘടിപ്പിക്കും. കാമ്പയിന്‍ ഉദ്്ഘാടനം മെയ് ഒമ്പത് വ്യാഴം കെഎംസിസി ഓഫീസില്‍ നടക്കും.

ജില്ലാ തല ഇഫ്താര്‍ മീറ്റ് മെയ് 24 വെള്ളിയാഴ്ച കെഎംസിസി ഓഫിസില്‍ വെച്ച് നടക്കും. ജില്ലാ ഭാരവാഹികളുടെ യോഗത്തില്‍ വികെ ഹൈദര്‍ അലി അധ്യക്ഷത വഹിച്ചു. വിടിഎം സാദിഖ്, ഹനീഫ ബക്കര്‍, ജാഫര്‍ സാദിഖ് പി പി, എംകെ ബഷീര്‍, സുലൈമാന്‍ ആലത്തൂര്‍, അഷ്‌റഫ് ഒറ്റപ്പാലം സംബന്ധിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

വേനലിന് ആഘോഷം പകര്‍ന്ന് ‘സമ്മര്‍ ഇന്‍ ഖത്തര്‍’ ജൂണ്‍ നാലു മുതല്‍

‘ആസക്തികളോട് വിരക്തി സൃഷ്ടിക്കാനുള്ള പരിശീലനമാണ് റമദാന്‍’