in ,

കെഎംസിസി പെരുമണ്ണ ക്ലാരി ഈദ് സംഗമം

ദോഹ: ഈദ് ദിനത്തില്‍ ഖത്തര്‍ കെഎംസിസി പെരുമണ്ണക്ലാരി പഞ്ചായത്ത് കമ്മിറ്റി സംഗമം സംഘടിപ്പിച്ചു. അല്‍ബിദ പാര്‍ക്കില്‍ നടന്ന സംഗമത്തില്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് കുഞ്ഞിമോന്‍ ക്ലാരി ഈദ് സന്ദേശം കൈമാറി. ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കാന്‍ പോകുന്ന പഞ്ചായത്ത് കമ്മിറ്റി രക്ഷാധികാരിയും തിരൂരങ്ങാടി മന്ധലം വൈസ് പ്രസിഡന്റുമായ കള്ളിയത്ത് കുഞ്ഞിമുഹമ്മദിനു യാത്രയപ്പ് നല്‍കി.

തിരൂരങ്ങാടി മണ്ഡലം ട്രഷറര്‍ അലിമോന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അയ്യൂബ് തൂബത്ത്, ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഗഫൂര്‍ ആശംസകള്‍ നേര്‍ന്നു. പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ സി കെ ലത്തീഫ്, ഷമീം പാലച്ചിറക്കല്‍,ബാബു തയ്യില്‍,അബ്ദുല്‍ കരീം ചെങ്ങണകാട്ടില്‍, അമീര്‍ കളത്തിങ്ങള്‍,മുസ്തഫ പി മെംബര്‍മാരായ അബ്ബാസ്, അബൂസുബൈര്‍, അബ്ദുല്‍ മജീദ്, ഫൈസല്‍ ബാബു പൈക്കാടന്‍, ശിഹാബുദ്ദീന്‍ നേതൃത്വം നല്‍കി. 

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

കിലാ എ മുബാറഖിലെ നോമ്പും പെരുന്നാളും

പ്രഭാഷണ പരമ്പര: കരിവെള്ളൂര്‍ മുരളി സംസാരിക്കും