
ദോഹ: ഖത്തര്‍ കെഎംസിസി പേരാമ്പ്ര മണ്ഡലം ‘ ഭരണഘടന-പൗരത്വ നിയമം, അറിയേണ്ടതെല്ലാം’ എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന സമ്മേളനം ഫെബ്രുവരി 7ന് വെള്ളിയാഴ്ച രാത്രി 7ന് തുമാമ കെഎംസിസി ഹാളില്‍ നടക്കും. കേരളാ ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ. മുഹമ്മദ് ഷാ പ്രഭാഷണം നടത്തും. പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും അദ്ദേഹം വിശദമായി സംസാരിക്കും. ശ്രോതാക്കളുടെ സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കുമുള്ള വിശദീകരണം അദ്ദേഹം നല്‍കുമെന്നും സംഘാടകര്‍ അറിയിച്ചു.