in ,

കെഎംസിസി പ്രളയ ദുരിതാശ്വാസ ഫണ്ട് വിതരണം ചെയ്തു

ദോഹ: കെഎംസിസി ഖത്തര്‍ സംസ്ഥാന കമ്മിറ്റി വിവിധ ജില്ലാ മണ്ഡലം കമ്മിറ്റികളുടെ സഹകരണത്തോടെ സമാഹരിച്ച പ്രളയ ദുരിതാശ്വാസ ഫണ്ട്  വിതരണം ചെയ്തു. ഖത്തറില്‍ ജോലി ചെയ്യുന്ന പ്രളയാനന്തരം വീട് നഷ്ടപ്പെട്ടവര്‍ക്കും വീടിനു കേടുപാടുകള്‍ സംഭവിച്ചവര്‍ക്കും വീട്ടുപകരണങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്കുമാണ് ഫണ്ട് നല്‍കുന്നത്.

ലഭ്യമായ തുകയുടെ അടിസ്ഥാനത്തില്‍ അപേക്ഷകള്‍ പരിശോധിച്ചാണ് തുക വകയിരുത്തിയിരിക്കുന്നത്. വിവിധ ജില്ലകള്‍ക്ക് നല്‍കാനുള്ള തുകയും വിവരങ്ങളും അടങ്ങിയ ലിസ്റ്റ് ജില്ലാ കമ്മിറ്റി പ്രതിനിധികള്‍  ഏറ്റുവാങ്ങി. പ്രസിഡണ്ട് എസ് എ എം ബഷീര്‍ അധ്യക്ഷത വഹിച്ചു.  

കേരള സംസ്ഥാന എം എസ് എഫ് വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഖത്തര്‍ കെ എംസി സി സമാഹരിക്കുന്ന ഫണ്ടിന് കാസര്‍ക്കോട് ജില്ലയുടെ വിഹിതത്തിന്റെ ആദ്യ ഘഡു ജില്ലാ പ്രസിഡണ്ട് ലുഖ്മാനുല്‍ ഹകീം സെക്രട്ടറി സാദിഖ് പാക്യാര എന്നിവര്‍ സംസ്ഥാന കമ്മിറ്റിയെ ഏല്‍പ്പിച്ചു. സെക്രട്ടറി ഇന്‍ ചാര്‍ജ്ജ് റഈസ് അലി സ്വാഗതവും സെക്രട്ടറി റഹീസ് പെരുമ്പ നന്ദിയും പറഞ്ഞു. 

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

വ്യാജ കറന്‍സികളുമായി ഏഴംഗ സംഘം അറസ്റ്റില്‍

ഗ്രാന്‍ഡ്മാള്‍ ഫാദേഴ്‌സ് ഡേ ആചരിച്ചു