
ഖത്തര്‍ കെഎംസിസി മലപ്പുറം മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ ഡോ. മുഹമ്മദ്
ബഹാഉദ്ദീന്‍ ഹുദവി സംസാരിക്കുന്നു
ദോഹ: ഖത്തര്‍ കെഎംസിസി മലപ്പുറം മണ്ഡലം ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. കെഎംസിസി ഹാളില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന, ജില്ലാ, മണ്ഡലം ഭാരവാഹികള്‍ സംബന്ധിച്ചു. ഡോ. മുഹമ്മദ് ബഹാഉദ്ദീന്‍ ഹുദവി മുഖ്യ പ്രഭാഷണം നടത്തി. ഖുര്‍ആന്‍ മനഃപാഠമാക്കിയ ഷാരിഖ് അഹ്മദ് വേങ്ങശ്ശേരി, ജൈദ ബ്രിഡ്ജ് എന്ന പുസ്തകം രചിച്ച മുഹമ്മദ് സിനാന് കാടേരി, സമസ്ത പൊതു പരീക്ഷയില്‍ 5ാം തരത്തില്‍ ഡിസ്റ്റിങ്ഷനോട് കൂടി വിജയിച്ച മുഹമ്മദ് ഡാനിഷ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.