in ,

കെഎംസിസി വളാഞ്ചേരി ജനറല്‍ ബോഡി യോഗവും ഇഫ്താര്‍ സംഗമവും

ദോഹ: ഖത്തര്‍ കെ.എം.സി.സി വളാഞ്ചേരി മുനിസിപ്പല്‍ കമ്മിറ്റി ജനറല്‍ ബോഡി യോഗവും ഇഫ്താര്‍ സംഗമവും നടന്നു. ബിന്‍ ഓംറാനിലെ വില്ലേജ് റസ്‌റ്റോറന്റില്‍ നടന്ന ചടങ്ങില്‍ കോട്ടക്കല്‍ മണ്ഡലം കെഎംസിസി പ്രസിഡന്റ് ഇസ്മായില്‍, സെക്രട്ടറി അസിസ്, ട്രഷറര്‍ ഷമീര്‍, ഡോ. ജലീല്‍ എന്നിവര്‍ മുഖ്യ അതിഥികളായിരുന്നു.

‘പ്രവാസികളുടെ നോമ്പും ആരോഗ്യ രീതിയും’ എന്ന വിഷയത്തില്‍ ഡോ.ജലീല്‍ ക്ലാസെടുത്തു. പുതിയ കമ്മിറ്റി ഭാരവാഹികളായി ജംഷി കഞ്ഞിപ്പുര(പ്രസിഡണ്ട്), റഷീദ് കാര്‍ത്തല(സെക്രട്ടറി), മുസമ്മില്‍ കാവുംപുറം( ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ്മാരായി അജ്‌നാസ് ആലുങ്ങല്‍, ഫാസില്‍ കാര്‍ത്തല, ഷംസു കക്കഞ്ചിറ, മുഹമ്മദ് പാലാറയും ജോയിന്റ് സെക്രട്ടറിമാരായി ശരീഫ്, അബൂട്ടി, സലാഹുദീന്‍ മദനി എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. ഷംസു കക്കഞ്ചിറ അധ്യക്ഷത വഹിച്ചു. ഇസ്മായില്‍ മാറാക്കര ഉത്ഘാടനം ചെയ്തു. ഷമീര്‍ വളാഞ്ചേരി, ഫൈറൂസ്, അസീസ്  ആശംസകള്‍ നേര്‍ന്നു. മുസമ്മില്‍ നന്ദി പറഞ്ഞു. 

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഇഫ്താര്‍ മീറ്റും സ്‌നേഹ സംഗമവും സംഘടിപ്പിച്ചു

ആദ്യ രണ്ടു ദിനങ്ങളില്‍ ദോഹ മെട്രോ ഉപയോഗിച്ചത് 80,000ലധികം പേര്‍