in ,

കെഎംസിസി ശിഹാബ് തങ്ങള്‍ അനുസ്മരണം സംഘടിപ്പിച്ചു

ഖത്തര്‍ കെഎംസിസി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമര്‍ ബാഫഖി തങ്ങള്‍ അനുസ്മരണ സമ്മേളനം എപി മണികണ്ഠന്‍ ഉദ്ഘാടനം ചെയ്യുന്നു

ദോഹ: ഖത്തര്‍ കെഎംസിസി സംസ്ഥാന കമ്മിറ്റി സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമര്‍ ബാഫഖി തങ്ങള്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ശിഹാബ് തങ്ങളുടെ ജീവിതം മുഴുവന്‍ നേതാക്കള്‍ക്കും മാതൃകയാണെന്നും മുസ്ലിം സമുദായത്തില്‍ മാത്രമല്ല കേരളത്തിലെ സര്‍വ്വരാലും ആദരിക്കപ്പെട്ട നേതാവായിരുന്നു അദ്ദേഹമെന്നും ആദര്‍ശ നിഷ്ഠയുടെയും ജീവിത വിശുദ്ധിയുടെയും വിട്ടുവീഴ്ചയില്ലാത്ത നേതാവായിരുന്നു സെയ്തുമര്‍ ബാഫഖി തങ്ങളെന്നും സമ്മേളനത്തില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.  

തുമാമ കെഎംസിസി ആസ്ഥാനത്ത് സംഘടിപ്പിച്ച സമ്മേളനം ഐ സി സി പ്രസിഡണ്ട് എ പി മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. ഐസിസി ബിഎഫ് പ്രസിഡന്റ് പി എന്‍ ബാബുരാജന്‍, ഒ ഐ സി സി ഗ്ലോബല്‍ വൈസ് ചെയര്‍മാന്‍ കെ കെ ഉസ്മാന്‍,  കള്‍ച്ചറല്‍ ഫോറം ജനറല്‍ സെക്രട്ടറി സാദിഖ് ചെന്നാടന്‍ സംസാരിച്ചു.

മുനീര്‍ ഹുദവി പ്രാര്‍ത്ഥന സദസ്സിന് നേതൃത്വം നല്‍കി. കെഎംസിസി സംസ്ഥാന പ്രസിഡന്റ് എസ് എ  എം ബഷീര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അസീസ് നരിക്കുനി സ്വാഗതവും മുസ്തഫ എലത്തൂര്‍ നന്ദിയും പറഞ്ഞു. 

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഉപരോധത്തെ ഖത്തര്‍ സാമ്പത്തിക വളര്‍ച്ചക്ക് പ്രയോജനപ്പെടുത്തി: ഒബിജി റിപ്പോര്‍ട്ട്

ഷഹാനിയ മുനിസിപ്പാലിറ്റി അറവുശാലകളില്‍ പരിശോധന ശക്തമാക്കി