in ,

കെഎംസിസി സമീക്ഷ ‘ഓപ്പണ്‍ മെഹ്ഫില്‍ 2019’ ബലിപെരുന്നാള്‍ ദിനത്തില്‍

ദോഹ: ഖത്തര്‍ കെഎംസിസി കലാസാഹിത്യ വിഭാഗമായ സമീക്ഷ ഒരുക്കുന്ന ‘ഓപ്പണ്‍ മെഹ്ഫില്‍ 2019’ ബലി പെരുന്നാള്‍ ദിനത്തില്‍  വൈകീട്ട് 6.30 മുതല്‍ ഓള്‍ഡ് ഐഡിയല്‍ സ്‌കൂള്‍ ഇന്‍ഡോര്‍ ഹാളില്‍ അരങ്ങേറും.

വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ക്കൊപ്പം ബലി പെരുന്നാളുമായി ബന്ധപ്പെട്ട പാട്ടുകള്‍ അവതരിപ്പിക്കാന്‍ സദസ്യര്‍ക്കും അവസരം നല്‍കും.

കെഎംസിസി ഓഫീസില്‍ ചേര്‍ന്ന  യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് എസ്എഎം ബഷീര്‍, ജനറല്‍ സെക്രട്ടറി  അസീസ് നരിക്കുനി, ഒഎ കരിം, ടി മുസ്തഫ, പി കെ സ്റ്റാര്‍ മുസ്തഫ ഹാജി, സമീക്ഷ  ഭാരവാഹികളായ അഷ്‌റഫ് മാസ്റ്റര്‍,  ഉബൈദ് നാദാപുരം, ലത്തീഫ് പാതിരിപ്പറ്റ, റഊഫ് മലയില്‍, റിയാസ് ബാബു സംസാരിച്ചു.

പ്രമുഖ ഹാര്‍മോണിസ്റ്റ് ഹംസ വളാഞ്ചേരി, പ്രമുഖ ഗസല്‍ ഗായകന്‍ ഹലീം അബ്ദുല്‍, ദോഹയിലെ പ്രശസ്തരായ യുവഗായകര്‍ എന്നിവര്‍ അണിനിരക്കുന്ന സംഗീത നിശയും ഏഷ്യാനെറ്റ് കോമഡി ഉത്സവം ഫെയിം വസന്തന്‍ പൊന്നാനി നയിക്കുന്ന മിമിക്‌സ് പരേഡും ഉണ്ടായിരിക്കും. വിവരങ്ങള്‍ക്ക്: 77456884,74441277

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഐഎഎഎഫ് ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന് ഇനി 50ല്‍ താഴെ ദിനങ്ങള്‍

മുലയൂട്ടുന്ന അമ്മമാര്‍ക്ക് മാര്‍ഗനിര്‍ദേശം: സിദ്ര മെഡിസിനില്‍ വിദഗ്ദ്ധരെ നിയോഗിച്ചു