
ദോഹ: ഖത്തറിലെ കൊടുവള്ളിക്കാരുടെ കൂട്ടായ്മയായ കെ എന്‍ ആര്‍ ഐ ഖത്തറിന്റെ പുതിയ കമ്മിറ്റി നിലവില്‍ വന്നു. അല്‍സദ്ദിലെ സുഹൈം ടവറില്‍ ചേര്‍ന്ന യോഗത്തില്‍ സക്കീര്‍ വലിയാല അധ്യക്ഷത വഹിച്ചു. ആബിദീന്‍ വാവാട് ഉദ്ഘാടനം ചെയ്തു, ഷംസു കെ കെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു, ശരീഫ് പിസി, വി ടി ഫൈസല്‍, അസീസ് പ്രാവില്‍, ബഷീര്‍ പരപ്പില്‍, മുസ്തഫ കെ പി, സുനീര്‍ തെറ്റുമ്മല്‍, ഫഹദ് കൊടുവള്ളി, ഷിറാസ് കെ കെ ആശംസകള്‍ നേര്‍ന്നു. സിറാസ് എന്‍ പി സ്വാഗതവും മന്‍സൂര്‍ തലപ്പെരുമണ്ണ നന്ദിയും പറഞ്ഞു. ഭാരവാഹികളായി സക്കീര്‍ വലിയാല(പ്രസിഡന്റ്), ബഷീര്‍ പരപ്പില്‍, അഹ്മദ് നസീഫ്, അഡ്വ.പികെ സക്കരിയ, അജ്മല്‍ എന്‍പി(വൈസ് പ്രസിഡന്റുമാര്‍), ഷിറാസ് എന്‍പി(ജനറല്‍ സെക്രട്ടറി),മന്‍സൂര്‍ അഹ്മദ് തലപ്പെരുമണ്ണ ,ഫഹദ് ബിന്‍ ഷൗക്കത്, ഷിറാസ് കെ കെ, സുനീര്‍ തെറ്റുമ്മല്‍(സെക്രട്ടറിമാര്‍), ശംസുദ്ധീന്‍ കെ കെ(ഖജാന്‍ജി) എന്നിവരെ തെരഞ്ഞെടുത്തു. ഉപദേശക സമിതി ചെയര്‍മാനായി ഷെരീഫ് പിസി, വൈസ് ചെയര്‍മാനായി വി ടി ഫൈസല്‍, അംഗങ്ങളായി ബഷീര്‍ പിവി, ബഷീര്‍ ഖാന്‍, ആബിദീന്‍ വാവാട്, റഷീദ് വലിയാല, ജമാല്‍ കണ്ണാടിപൊയില്‍, സലിം വാട്ടര്‍, അസിസ് ഹാജി പ്രാവില്‍, കാരാട്ട് റസാഖ്, മജീദ് പിസി ,മുസ്തഫ കെപി, ഫൈസല്‍ മാക്‌സ്, മുജീബ് വേളാട്ട് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.