in

കെഎഫ്എ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു

കെഎഫ്എ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഓഫീസ് അല്‍സദ്ദിലെ സുഹൈം ടവറില്‍ പ്രവര്‍ത്തനമാരംഭിച്ചപ്പോള്‍

ദോഹ: കൊടുവള്ളി ഫുട്‌ബോള്‍ അസോസിയേഷന്‍ (കെഎഫ്എ) ഡിസംബര്‍ 13നു ഖത്തര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടത്തുന്ന സീസണ്‍ 2 ചാമ്പ്യന്‍ഷിപ്പിന്റെ ഓഫീസ് ഉദ്ഘാടനം ചെയ്തു. പ്രധാന പ്രയോജകരായ ബിസ്മി ഗോള്‍ഡ് ആന്‍ഡ് ഡയമണ്‍സിന്റെയും സീഷോര്‍ സിനോ ട്രക്കിന്റെയും പ്രതിനിധികള്‍ ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. അല്‍സദ്ദിലെ സുഹൈം ടവറിലാണ് ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചത്. ജീവകാരുണ്യ, വിദ്യാഭ്യാസ മേഖലയില്‍ കെഎഫ്എ നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് സ്‌പോണ്‍സര്‍മാര്‍ എല്ലാ പിന്തുണയും അറിയിച്ചു.
പത്രപ്രവര്‍ത്തകനും ട്രെയ്‌നറുമായ ശരീഫ് സാഗര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പിസി ശരീഫ് അധ്യക്ഷത വഹിച്ചു. അസീസ് നരിക്കുനി, ഇല്യാസ് മാസ്റ്റര്‍, കെപിഎം ബഷീര്‍ ഖാന്‍, മുഹമ്മദ് മൃണാള്‍സെന്‍ (ബിസ്മി ഗോള്‍ഡ്), മോഹിത് തൊണ്ട് (സീഷോര്‍ സിനോ ട്രക്ക്), റമീസ് (പരാജോണ്‍), പിവി ബഷീര്‍, മണ്ണാങ്കര അബ്ദുറഹിമാന്‍, അബ്ദുല്‍ സമദ് കെ. കെ, ആബിദീന്‍ വാവാട്, നൗഫല്‍ മടവൂര്‍, സകീര്‍ വലിയല, അഹ്മദ് നസീഫ് സംസാരിച്ചു. കെ കെ അബ്ദുല്‍ കരീം സ്വാഗതവും കെപി സുഹൈല്‍ നന്ദിയും പറഞ്ഞു. നജീബ് വെളിമണ്ണ ഖിറാഅത് നടത്തി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ക്രൂയിസ് ടൂറിസത്തിന് ഉണര്‍വ്: കൂടുതല്‍ മെഗാ കപ്പലുകള്‍ ദോഹ തുറമുഖത്ത്

ഫിഫ ക്ലബ്ബ് ലോകകപ്പിന്റെ സംപ്രേഷണാവകാശം ബിഇന്‍ ഗ്രൂപ്പിന്