in

കെഎഫ്എ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് നാളെ

കെഎഫ്എ ചാമ്പ്യന്‍ഷിപ്പിനെകുറിച്ച് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിക്കുന്നു

ദോഹ: കൊടുവള്ളി ഫുട്‌ബോള്‍ അസോസിയേഷന്‍(കെഎഫ്എ) സംഘടിപ്പിക്കുന്ന ഓള്‍കേരള സെവന്‍സ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് സീസണ്‍-2 നാളെ ഖത്തര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് സ്റ്റേഡിയം ഗ്രൗണ്ടില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേരളത്തിലെ പ്രഗത്ഭരായ 16 ടീമുകള്‍ മാറ്റുരക്കുന്ന ചാമ്പ്യന്‍ഷിപ്പിന്റെ പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ രാവിലെ ഏഴ് മണിക്ക് തുടക്കം കുറിക്കും. സെമി ഫൈനല്‍ മത്സരങ്ങള്‍ ഉച്ചക്ക് ഒന്നിനും ഫൈനല്‍ വൈകുന്നേരം ഏഴിനും നടക്കും. വൈകുന്നേരം ആറിന് നടക്കുന്ന സമാപനചടങ്ങിനോടനുബന്ധിച്ച് കെഎഫ്എ കലാകാരന്‍മാര്‍ ഒരുക്കുന്ന ഒപ്പന, കോല്‍ക്കളി, ദഫ്മുട്ട്, കവാലി, കളരിപയറ്റ് എന്നിവയും ഉണ്ടായിരിക്കും.
മാര്‍ച്ച് പാസ്റ്റില്‍ ഖത്തര്‍ മഞ്ഞപ്പടയും അണിചേരും. സമാപന ചടങ്ങില്‍ അഡ്വ.കെഎന്‍എ ഖാദര്‍ എംഎല്‍എ, പാറക്കല്‍ അബ്ദുല്ല എംഎല്‍എ, എപി മണികണ്ഠന്‍, വി സിയാലി ഹാജി തുടങ്ങിയവര്‍ സംബന്ധിക്കും. ബിസ്മി ഗോള്‍ഡ് ആന്റ് ഡയമണ്ടാണ് ചാമ്പ്യന്‍ഷിപ്പിന്റെ മുഖ്യ പ്രായോജകര്‍. സീഷോര്‍ സിനോ ട്രക്ക്, അറബ് ഓറിയന്റ് ഇന്‍ഷുറന്‍സ് ബ്രോക്കേഴ്‌സ്, ലുലു റയാന്‍ ഗ്രൂപ്പ്, ദനാഥ് അല്‍ബഹ്്ര്‍, ബിബിക്യൂ ഫിഷ്, പാരജോണ്‍, ഏബിള്‍ പാര്‍ട്‌സ്് ലാന്‍ഡ് എന്നീ കമ്പനികള്‍ സഹപ്രായോജകരാണ്. ചന്ദ്രിക ഖത്തര്‍ മീഡിയാ പാട്ണറാണ്. വിദ്യാഭ്യാസ, ജീവകാരുണ്യ, കായിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനശേഖരണം ലക്ഷ്യമിട്ടാണ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നത്. സീസണ്‍ ഒന്നിലൂടെ ലഭിച്ച തുക കൊടുവള്ള മണ്ഡലത്തിലെ പാവപ്പെട്ട വിദ്യാര്‍ഥികളുടെ പഠനത്തിനുള്ള സഹായത്തിനായാണ് വിതരണം ചെയ്തതെന്ന് സംഘാകടര്‍ അറിയിച്ചു. മത്സരം കാണാനെത്തുന്നവര്‍ക്ക് വിവിധ സമ്മാനങ്ങള്‍ നേടാന്‍ അവസരമുണ്ടായിരിക്കും. വാര്‍ത്താസമ്മേളനത്തില്‍ പിസി ശരീഫ്, മുഹമ്മദ് മൃണാള്‍സന്‍, അബ്ദുസമദ്, സുഹൈല്‍ വട്ടോളി, പിവി ബഷീര്‍, ആബിദീന്‍ വാവാട്, മണ്ണങ്കര അബ്ദുറഹ്്മാന്‍, നൗഫല്‍ മടവൂര്‍ സംബന്ധിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ദേശീയദിനാഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം

മൂന്ന് വെല്‍കെയര്‍ ഫാര്‍മസികളുടെ ഉദ്ഘാടനം ഇന്ന്‌