in ,

കെ.എം.സി.സി ആസ്ഥാനത്ത് ചന്ദ്രിക വായനശാലയുമായി നാദാപുരം മണ്ഡലം കമ്മിറ്റി

ചന്ദ്രിക വായനശാലയിലേക്ക് പുസ്തകങ്ങള്‍  ശേഖരിക്കുന്ന വണ്ടിയുടെ ഫ്‌ളാഗ് ഓഫ്്് കര്‍മ്മം 
പി വി മുഹമ്മദ് മൗലവിയും നസീര്‍ അരീക്കലും ചേര്‍ന്ന് നിര്‍വഹിക്കുന്നു

ദോഹ: ഖത്തര്‍ കെഎംസിസി നാദാപുരം മണ്ഡലം കമ്മിറ്റി കെഎംസിസി തുമാമ ഓഫീസില്‍ സ്ഥാപിക്കുന്ന ചന്ദ്രിക വായന ശാലയിലേക്ക് പുസ്തകങ്ങള്‍ ശേഖരിക്കുന്നു. പുസ്തക ശേഖരണ  വണ്ടിയുടെ ഫഌഗ് ഓഫ്്് കര്‍മ്മം കെ എം സി സി പരിസരത്ത് നടന്ന ചടങ്ങില്‍ പി വി മുഹമ്മദ് മൗലവിയും നസീര്‍ അരീക്കലും ചേര്‍ന്ന് നിര്‍വഹിച്ചു. 

ജൂലൈ 26 ന് വൈകുന്നേരം കെഎംസിസി ഹാളില്‍ മണ്ഡലം കെഎംസിസി സംഘടിപ്പിക്കുന്ന ഇന്‍സാഫ് പൊതുസമ്മേളനത്തില്‍ മുസ്ലിം യൂത്ത് ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സി കെ സുബൈറും വൈസ് പ്രസിഡന്റ് അഡ്വ. ഫൈസല്‍ ബാബുവും ചേര്‍ന്ന് ചന്ദ്രിക വായനശാല സമര്‍പ്പിക്കും. 

വായന ശാലയിലേക്ക് പുസ്തകങ്ങള്‍ കൈമാറാന്‍ ആഗ്രഹിക്കുന്നവര്‍ കെഎംസിസി ഓഫീസില്‍ ഏല്‍പ്പിക്കുകയോ മണ്ഡലം ഭാരവാഹികളുമായി ബന്ധപ്പെടുകയോ ചെയ്യേണ്ടതാണെന്ന് നാദാപുരം മണ്ഡലം കെ എം സി സി അറിയിച്ചു. വിവരങ്ങള്‍ക്ക്: 77456884, 74001853, 66288635, 3364 7867.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഹമദ് വിമാനത്താവളത്തില്‍ ‘സമ്മര്‍ ഇന്‍ ഖത്തര്‍’ ആസ്വദിക്കാന്‍ അവസരം

കെ.എം.സി.സി തിരൂരങ്ങാടി മണ്ഡലം: ഭാരവാഹികളെ തെരഞ്ഞെടുത്തു