in

കെ എം സി സി കൊയിലാണ്ടി ‘നിര്‍ഭയം2019’ പൊതുസമ്മേളനം നാളെ

ഖത്തര്‍ കെഎംസിസി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി ‘നിര്‍ഭയം2019’ പൊതുസമ്മേളനത്തെ കുറിച്ച് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിക്കുന്നു

ദോഹ: ഖത്തര്‍ കെ എം സി സി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി ‘നിര്‍ഭയം2019’ പൊതുസമ്മേളനം നാളെ വൈകുന്നേരം ആറിന് തുമാമ കെ എം സി സി ഹാളില്‍ നടക്കുമെന്ന്് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിച്ചു. വടകര എം പി കെ മുരളീധരന്‍ ചടങ്ങില്‍ മുഖ്യാഥിതിയായി പങ്കെടുക്കും. മുസ്ലിം ലീഗ് നേതാവും മുന്‍ പി എസ് സി അംഗവുമായ ടി ടി ഇസ്മായില്‍, കൊയിലാണ്ടി മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് സയ്യിദ് ഹുസൈന്‍ ബാഫഖി തങ്ങള്‍, മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി അലി കൊയിലാണ്ടി, മണ്ഡലം മുസ്ലിം ലീഗ് ഖജാഞ്ചി മഠത്തില്‍ അബ്ദുറഹ്മാന്‍, മണ്ഡലം കെ എം സി സി കോര്‍ഡിനേറ്റര്‍ എ അസീസ് മാസ്റ്റര്‍ മറ്റു കെ എം സി സി സംസ്ഥാന ജില്ലാ മണ്ഡലം നേതാക്കള്‍ പങ്കെടുക്കും.
രാജ്യം ഫാസിസ്റ്റ് ഭീഷണി നേരിട്ട് കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ‘ഭയരഹിത ഇന്ത്യ അക്രമ രഹിതകേരളം’ എന്ന സന്ദേശം പടര്‍ത്തുക എന്ന ലക്ഷ്യത്തിലും മണ്ഡലം കെ എം സി സി നാട്ടിലും ഖത്തറിലുമായി നടത്തുന്ന വിവിധ കാരുണ്യ പ്രവര്‍ത്തനങ്ങളെ കുറിച്ച്് വിശദീകരിക്കുന്നതിനുമാണ് ‘നിര്‍ഭയം2019’ സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു. കൊയിലാണ്ടിയിലെ കൊല്ലത്ത്് 14 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച ഉറവ കുടിവെള്ള പദ്ധതി, ഹരിത ഭവനം തുടങ്ങിയവ മണ്ഡലം കമ്മിറ്റി നടത്തിയ പ്രധാന കാരുണ്യ പ്രവര്‍ത്തനങ്ങളാണ്്. വാര്‍ത്താസമ്മേളനത്തില്‍ ടി ടി ഇസ്മായില്‍, അലി കൊയിലാണ്ടി, അസീസ് മാസ്റ്റര്‍, അസീസ് നരിക്കുനി, നിഅ്മത്തുള്ള കോട്ടക്കല്‍, ഹംസ കുന്നുമ്മല്‍, ഒ.എ കരീം, കെ കെ വി മുഹമ്മദലി, നബീല്‍ നന്തി, ബഷീര്‍ കാപ്പാട്, റഫീഖ് പി സി പങ്കെടുത്തു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ശ്രമം തുടരുന്നതായി കുവൈത്ത്‌

കേരള പൊലീസിനെ നിയന്ത്രിക്കുന്നത് ബഹ്്റയും വാസ്തവയും: ടി ടി ഇസ്്മാഈല്‍