
ദോഹ: ഖത്തര്‍ കെഎംസിസി നാദാപുരം മണ്ഡലം കമ്മറ്റി ‘ഇന്‍സാഫ്-2019 ‘ പൊതു സമ്മേളനം നാളെ വൈകുന്നേരം ആറിന് തുമാമ കെഎംസിസി ഹാളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ചന്ദ്രിക പ്രചരണ ക്യാമ്പയിന്‍ ഉദ്ഘാടനം, വിവിധ മേഖലകളില്‍ അംഗീകാരം നേടിയ വ്യക്തികള്‍ക്കുളള ആദരവ്, കെഎംസിസി ഓഫീസില്‍ ചന്ദ്രിക ലൈബ്രറി സമര്‍പ്പണം, പൊതുസമ്മേളനം എന്നിവ സമ്മേളനത്തിന്റെ ഭാഗമായി നടക്കും.
വൈകുന്നേരം നടക്കുന്ന പൊതുസമ്മേളനത്തില്‍ മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി കെ സുബൈറും ദേശീയ വൈസ് പ്രസിഡന്റ് അഡ്വ.ഫൈസല്‍ ബാബവും മുഖ്യാതിഥികളായി സംബന്ധിക്കും. ഖത്തര്‍ കെഎംസിസി സംസ്ഥാന ജില്ലാ നേതാക്കള്‍ പങ്കെടുക്കും.