
ദോഹ: ഖത്തര്‍ കെ.എം.സി.സി. പാട്ട്യം പഞ്ചായത്ത് കമ്മറ്റി രൂപീകരിച്ചു. വഖ്‌റയിലെ ലക്കി സ്റ്റാര്‍ ഹോട്ടലില്‍ നടന്ന ജനറല്‍ കൗണ്‍സില്‍ യോഗം കൂത്ത്പറമ്പ് മണ്ഡലം ജനറല്‍ സെക്രട്ടറി അസീസ് കക്കാട്ട് ഉദ്ഘാടനം ചെയ്തു. റഷീദ് കളത്തില്‍ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായി റഷീദ് കളത്തില്‍ (പ്രസിഡന്റ്), ഇസ്മായില്‍ ടി., അഷ്‌കര്‍ കെ., ഷാജഹാന്‍ കെ. കെ., സിറാജ് പി. കെ., (വൈസ് പ്രസിഡന്റുമാര്‍), മുഹമ്മദ് റാഷിദ് (ജനറല്‍ സെക്രട്ടറി), ഹാരിസ് കെ. പി, റഹീസ് കെ., അനസ് കെ., സലീം ടി. പി. (സെക്രട്ടറിമാര്‍), ഹാഷിം പാറേമ്മല്‍ (ട്രഷറര്‍), മമ്മൂട്ടി ഒ. പി. (മുഖ്യരക്ഷാധികാരി) എന്നിവരെ തെരെഞ്ഞെടുത്തു. മുഹമ്മദ് റാഷിദ് സ്വാഗതവും, ഹാഷിം പാറേമ്മല്‍ നന്ദിയും പറഞ്ഞു.