
ദോഹ: ഖത്തര്‍ ഇന്‍കാസ് മലപ്പുറം ജില്ലാ കമ്മിറ്റി മുന്‍ മുഖ്യമന്ത്രിയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ സീനിയര്‍ നേതാവുമായിരുന്ന കെ. കരുണാകരന്റെ 101ാം ജന്മദിനം ആഘോഷിച്ചു. ഐ.സി.സി ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ ആക്ടിംഗ് പ്രസിഡണ്ട് മുബാറക് കെ.വി എരമംഗലം അധ്യക്ഷത വഹിച്ചു. ഹൈദര്‍ ചുങ്കത്തറ ഉദ്ഘാടനം ചെയ്തു. നാരായണന്‍ കരിയാട് മുഖ്യ പ്രഭാഷണം നടത്തി.
സന്ദര്‍ഭത്തിനും സാഹചര്യത്തിനും അനുസരിച്ച് തീരുമാനങ്ങളെടുത്ത ലീഡര്‍ പകരം വെക്കാനില്ലാത്ത നേതാവായിരുന്നെന്ന് അദ്ദേഹം അനുസ്മരിച്ചു. കേരളത്തിലെ കോണ്‍ഗ്രസ്സ് പ്രസ്ഥാനം എക്കാലത്തും ലീഡറോട് കടപ്പെട്ടിരിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഒ.ഐ.സി.സി ഗ്ലോബല്‍ കമ്മിറ്റി അംഗം മുഹമ്മദലി പൊന്നാനി, ബഷീര്‍ തുവാരിക്കല്‍, ഷിബു സുകുമാരന്‍, അഷ്‌റഫ് നന്നമുക്ക് പ്രസംഗിച്ചു.