in

കെ മുരളീധരന്‍ സാക്ഷി; ഇന്‍കാസ് ഖത്തര്‍ ഇനി ഒറ്റക്കെട്ട്‌

ദോഹ: ഖത്തര്‍ ഇന്‍കാസിലെ പ്രശ്‌നങ്ങള്‍ ഒത്തുതീര്‍ന്നതായും ഇനി ഒറ്റക്കെട്ടായി ദോഹയിലെ പ്രവര്‍ത്തകര്‍ മുന്നോട്ടു പോകുമെന്നും കെ മുരളീധരന്‍ എംപി വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. ഖത്തര്‍ ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് സമീര്‍ ഏറാമലയെയും എതിര്‍ വിഭാഗം നേതാവ് ഹൈദര്‍ ചുങ്കത്തറയെയും ഒരേ വേദിയിലിരുത്തിയായിരുന്നു മുരളിയുടെ പ്രഖ്യാപനം.
കഴിഞ്ഞ ഏതാനും മാസങ്ങളായി ഖത്തര്‍ ഇന്‍കാസ് പ്രവര്‍ത്തകര്‍ക്കിടയില്‍ ചില ഭിതകള്‍ നിലനില്‍ക്കുുണ്ടായിരുന്നു. കെപിസിസിക്ക് ഇത് ബോധ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരക്കുകളും മറ്റും കാരണം പാര്‍ട്ടി നേതൃത്വത്തിന് ഈ വിഷയത്തില്‍ വ്യക്തമായി ഇടപെടാന്‍ കഴിഞ്ഞിരുന്നില്ല. ഇപ്പോള്‍ ഖത്തറിലെ ഇന്‍കാസിന്റെ ഭിന്നിച്ച് നില്‍ക്കുന്ന നേതാക്കളും പ്രവര്‍ത്തകരും തന്നെ യാതൊരു ബാഹ്യ പ്രേരണയും കൂടാതെ ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരിക്കയാണ്.
ഖത്തറിലെ ഇന്‍കാസിന്റെ രജിസ്‌ട്രേഷന് പോലും ഭിന്നത ബാധിക്കുമെന്ന തിരിച്ചറിവും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേണ്ട സാഹചര്യവും മനസ്സിലാക്കിയാണ് അവര്‍ ഈ തീരുമാനത്തിലെത്തിച്ചേര്‍ന്നത്. ഖത്തറിലെ എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും സന്തോഷം നല്‍കുന്ന കാര്യമായതിനാല്‍ തന്നെ ഈ പ്രഖ്യാപനത്തിന്റെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ താനും സന്തോഷിക്കുന്നുവെന്നും മുരളീധരന്‍ എംപി പറഞ്ഞു.
സമീര്‍ ഏറാമല പ്രസിഡണ്ടായ സെന്‍ട്രല്‍ കമ്മിറ്റി കാലാവധി പൂര്‍ത്തിയാക്കാനും മാര്‍ച്ചില്‍ പുതിയ നേതൃത്വത്തെ കണ്ടെത്താനുമാണ് ഇപ്പോള്‍ ഇരുകൂട്ടരും ധാരണയിലെത്തിയിരിക്കുന്നത്. എല്ലാ ജില്ലാ കമ്മിറ്റികള്‍ക്കും പുതിയ പ്രഖ്യാപനം ബാധകമാണെന്നും ഔദ്യോഗികമായി ഒരു കമ്മിറ്റി മാത്രമേ പ്രവര്‍ത്തനത്തിലൂണ്ടാവുകയുള്ളൂവെന്നും നേതാക്കള്‍ അറിയിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഏഷ്യന്‍ സ്‌കൂള്‍ ഫിയസ്റ്റയുടെ നാലാം ഘട്ടം സമാപിച്ചു

ബാബരി കേസ്: വിധി ഏകപക്ഷീയമെന്ന് പരക്കെ വിമര്‍ശനമുണ്ടെന്ന്് കെ മുരളീധരന്‍ എം പി