
ദോഹ: കേരളത്തില്‍ നിന്നും കശ്മീരിലേക്ക് ഏകനായി ബൈക്കില്‍ സഞ്ചരിച്ച യാത്രികന്‍ വാണിമേലിലെ കെ.സി സമദിനെ ഖത്തര്‍ കെ എംസിസി വാണിമേല്‍ പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു. മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സികെ സുബൈര്‍ ഉപഹാരം സമ്മാനിച്ചു. സിപിസി ആലിക്കുട്ടി അധ്യക്ഷത വഹിച്ചു. ശംസുദ്ദീന്‍ എംപി ഉദ്ഘാടനം ചെയ്തു.
മണ്ഡലം കെഎംസിസിയുടെ വായനശാലയിലേക്കുള്ള പുസ്തകങ്ങള്‍ അഹമ്മദ് പി, ജാഫര്‍ വി കെക്ക് കൈമാറി. അജ്മല്‍ തെങ്ങലക്കണ്ടി, എം കെ മമ്മു, ലതീഫ് വിപി പ്രസംഗിച്ചു. സുബൈര്‍ കെ.കെ സ്വാഗതവും റാഷിദ് എം പി നന്ദിയും പറഞ്ഞു.