
ദോഹ: വിവിധ രാജ്യങ്ങളില്‍ വസിക്കുന്ന ഇന്ത്യന്‍ പ്രവാസികള്‍ ഏകദേശം 80 ബില്ല്യന്‍ യുഎസ് ഡോളറാണ് 2018ല്‍ ഇന്ത്യയിലേക്ക് അയച്ചതെന്നും ഇന്ത്യയുടെ സമ്പദ്ഘടന കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്ന പ്രവാസി ഇന്ത്യക്കാരെ പൂര്‍ണ്ണമായും തഴയുന്ന ബജറ്റാണ്് ധനമന്ത്രി നിര്‍മ്മല സീതാരാമന് അവതരിപ്പിച്ചതെന്നും ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് സമീര്‍ ഏറാമല.
ലോക രാഷ്ട്രങ്ങളുടെ കണക്കെടുത്താല്‍ വിദേശങ്ങളില്‍ നിന്നും പണമെത്തുന്ന പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ഇന്ത്യ.
കാതലായ വിഷയങ്ങളിലൊന്നും സ്പര്‍ശിക്കാതെ പണം അയപ്പ് മെഷീന് മാത്രമായിട്ടാണു കേന്ദ്ര സര്‍ക്കാര്‍ പ്രവാസികളെ പരിഗണിച്ചത്. പാവപ്പെട്ടവനും തൊഴില്‍ രഹിതര്‍ക്കും ഭൂരിപക്ഷം വരുന്ന പാവപ്പെട്ട പ്രവാസികള്‍ക്കും ഒരു പ്രതീക്ഷയും നല്‍കാത്ത ബജറ്റാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിന്റെ ബജറ്റ് വിഹിതം വെട്ടിച്ചുരുക്കിയതിലൂടെ രാഷ്ട്രീയമായി ബി ജെ പിയെ സഹായിക്കാത്ത സംസ്ഥാങ്ങളെ തകര്‍ക്കുക എന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.
പ്രളയം മൂലം തകര്‍ന്ന കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിന് തടസ്സം നിന്ന കേന്ദ്ര സര്‍ക്കാര്‍ ബജറ്റിലും സംസ്ഥാനത്തോട് വിവേചനം കാണിച്ചെന്നും സമീര്‍ പറഞ്ഞു.