
ദോഹ: ശാന്തിനികേതന്‍ ഇന്ത്യന്‍സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ‘കേരകേദാരം’എന്ന പേരില്‍ കേരളപ്പിറവി ആഘോഷിച്ചു. നാട്ടിന്‍ പുറത്തിന്റെ പാട്ടുകാരനായ പാണരെ അവതരിപ്പിച്ചുകൊണ്ടായിരുന്നു കലാമേള ആരംഭിച്ചത്. കേരളത്തിന്റെ ചരിത്രവും തനിമയും വിളംബരം ചെയ്യുന്ന നാടന്‍ പാട്ട്, നാടോടിനൃത്തം, തിരുവാതിരക്കളി, ഒപ്പനതുടങ്ങിയവ അവതരിപ്പിക്കപ്പെട്ടു. ലളിതഗാനം, കവിത എന്നിവയും ഒ.എന്‍.വി കുറുപ്പിന്റെ പ്രസിദ്ധമായ ഭൂമിക്കൊരു ചരമഗീതം എന്ന കവിതയുടെ ദൃശ്യാവിഷ്‌കാരവും അവതരിപ്പിച്ചു. സീനിയര്‍ വൈസ് പ്രിന്‍സിപ്പല്‍ ശിഹാബുദ്ദീന്‍ പുലത്ത്, വൈസ് പ്രിന്‍സിപ്പല്‍ ഡഡ്‌ലി ഓ’ കോണര്‍, പ്രധാനാധ്യാപിക ഹീന ഇമ്രാന്‍ സംബന്ധിച്ചു. മിഡില്‍ സെക്ഷന്‍ ഹെഡ് ടീച്ചര്‍ മാത്യു, മലയാള വിഭാഗം അധ്യക്ഷന്‍ പ്രസാദ് ആശംസകള്‍ നേര്‍ന്നു. മലയാള വിഭാഗം അധ്യാപിക ലിനി വര്‍ഗീസ് നന്ദി രേഖപ്പെടുത്തി.