in ,

കൊക്കെയ്ന്‍ കടത്താന്‍ ശ്രമം: മൂന്നു പേര്‍ അറസ്റ്റില്‍

ദോഹ: ഖത്തറിലേക്ക് കൊക്കെയ്ന്‍ കടത്താന്‍ ശ്രമിച്ച മൂന്നംഗ സംഘത്തെ ആഭ്യന്തര മന്ത്രാലയത്തിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് കണ്‍ട്രോള്‍ അറസ്റ്റ് ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിലെ എയര്‍പോര്‍ട്ട് സുരക്ഷാ വകുപ്പുമായി ഏകോപിപ്പിച്ചു നടത്തി പരിശോധനയിലാണ് രണ്ട് സ്ത്രീകളും ഒരു പുരുഷനും ഉള്‍പ്പെട്ട വിദേശസംഘത്തെ പിടികൂടിയത്. 10 കിലോഗ്രാം കൊക്കെയ്ന്‍ മയക്കുമരുന്ന് രാജ്യത്തേക്ക് കടത്താനാണ് സംഘം ശ്രമിച്ചത്.
സംഘത്തെ പിടികൂടിയ ഉടന്‍ ബന്ധപ്പെട്ട അതോറിറ്റികള്‍ ആവശ്യമായ നടപടികള്‍ കൈക്കൊണ്ടു. നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

വെള്ളവും വൈദ്യുതിയും: സ്മാര്‍ട്ട് രജിസ്‌ട്രേഷന്‍ സേവനങ്ങള്‍ക്ക് തുടക്കമായി

ഗ്രാമീണ കായിക മത്സരങ്ങള്‍ സംഘടിപ്പിച്ചു