
ദോഹ: കൊടിയത്തൂര്‍ സര്‍വ്വീസ് ഫോറം വിവിധ പരീക്ഷകളില്‍ മികച്ച വിജയം നേടിയ അംഗങ്ങളുടെ കുട്ടികളെ ആദരിച്ചു. സഫ്‌വാന്‍ അബ്ദുറഹ്മാന്‍ കാവില്‍, ജിനാന്‍ എം ഇമ്പിച്ചാലി, ഷമീം സി.പി.മുഹമ്മദ്, നജ ബഷീര്‍ മണക്കാടിയില്‍ എന്നിവര്‍ക്ക് അബ്ദുള്ള കോഴിക്കുളത്തില്‍ ഉപഹാരം നല്‍കി.
ലണ്ടന്‍ ആസ്ഥാനമായ ചാര്‍ട്ടേര്‍ഡ് ഇന്‍ഷുറന്‍സ് ഇന്‍സ്റ്റിറ്റിയൂട്ട് നടത്തിയ പരീക്ഷയില്‍ ‘സര്‍ട്ടിഫിക്കറ്റ് ഇന്‍ ഇന്‍ഷുറന്‍സ്’ ‘ കരസ്ഥമാക്കിയ എംഎ അമീന്‍ അബ്ദുല്‍ അസീസിനു സര്‍വ്വീസ് ഫോറം ഉപഹാരം പ്രസിഡണ്ട് എം.ഇമ്പിച്ചാലി നല്‍കി. ഖുര്‍ആന്‍ ക്വിസ്സില്‍ സീനത്ത് മുജീബുറഹ്മാന്‍ , പി.പി.മുജീബുറഹ്മാന്‍, സി.പി.മുഹമ്മദ്, മിറാല്‍ യാസീന്‍ എന്നിവര്‍ വിജയിച്ചു.
കാവില്‍ അബ്ദുറഹ്മാന്‍ മല്‍സരം നിയന്ത്രിച്ചു. റാഫി മദനി കുയ്യില്‍ ഉല്‍ബോധന പ്രസംഗം നടത്തി. പ്രസിഡണ്ട് എം.ഇമ്പിച്ചാലി അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.പി.ഇല്ല്യാസ് സ്വാഗതം പറഞ്ഞു.