in ,

കൊടുവള്ളി സൂപ്പര്‍ലീഗ് ഫൈവ്‌സ് ഫുട്‌ബോള്‍ 26ന് അല്‍അറബി സ്‌പോര്‍ട്‌സ് ക്ലബ്ബില്‍

കൊടുവള്ളി സൂപ്പര്‍ലീഗ് ഫൈവ്‌സ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനെ കുറിച്ച് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിക്കുന്നു

ദോഹ: കൊടുവള്ളി നോണ്‍ റസിഡന്റ് ഇന്ത്യന്‍ ഖത്തര്‍ സംഘടിപ്പിക്കുന്ന കൊടുവള്ളി സൂപ്പര്‍ ലീഗ് ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സീസണ്‍-2 26ന് വെള്ളിയാഴ്ച മൂന്നു മണിമുതല്‍ ദോഹ അല്‍അറബി സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

12 ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. ചാമ്പ്യന്‍ പട്ടം നേടുന്ന ടീമിന് 5001 ഖത്തര്‍ റിയാലും റണ്ണേഴ്‌സപ്പ്് ടീമിന് 3001 ഖത്തര്‍ റിയാല്‍ പ്രൈസ് മണിയായി നല്‍കും.
ടൂര്‍ണമെന്റിന്റെ മുഖ്യ പ്രായോജകരായ കോംറ്റെക് ഖത്തറും സഹ പ്രായോജകരായ പ്ലാനറ്റ്, അള്‍ട്ടിമ, ഏഷ്യന്‍ ഗോള്‍ഡ്, ഉസൂല്‍ റിയല്‍ എസ്‌റ്റേറ്റ് എന്നിവയുടെ പ്രതിനിധികളും രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക, കലാ രംഗത്തെ പ്രമുഖരും സമാപനചടങ്ങില്‍ സംബന്ധിക്കും.

കളികാണാനെത്തുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക സൗകര്യവും വിവിധ മത്സര പരിപാടികളിലൂടെ സമ്മാനങ്ങള്‍ നേടാന്‍ അവസരവുമുണ്ടാകും.

ടൂര്‍ണ്ണമെന്റില്‍ നിന്നു ലഭിക്കുന്ന ലാഭവിഹിതം കൊടുവള്ളി മേഖലയിലെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് ചെലവഴിക്കുന്നതെന്നും കഴിഞ്ഞ വര്‍ഷം നടത്തിയ ടൂര്‍ണമെന്റിന്റെ ലാഭം കൊടുവള്ളിയില്‍ പുതുതായി തുടങ്ങിയ തണല്‍ ഡയാലിസിസ് സെന്ററിനും ഫിനിക്‌സ് പെയിന്‍ ആന്റ് പാലിയേറ്റീവിലെ കാന്‍സര്‍ രോഗികള്‍ക്കും സഹായമായി നല്‍കിയതായും സംഘാടകര്‍ പറഞ്ഞു.


തണല്‍ ഡയാലിസിസ് സെന്ററിന്റെ പ്രവര്‍ത്തന ചെലവിന് സഹായം നല്‍കുന്നതിനും കാന്‍സര്‍ രോഗികള്‍ക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിനുമാണ് സീസണ്‍-2വിലൂടെ കെ.എന്‍.ആര്‍.ഐ ലക്ഷ്യമിടുന്നതെന്നും സംഘാടകര്‍ അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ അഹമ്മദ് നസീഫ്, ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ബഷീര്‍ പരപ്പില്‍, കോംറ്റെക് ബിസിനസ് മാനേജര്‍ മൈക്കല്‍ ടൈറ്റ്, കെഎന്‍ആര്‍ഐ പ്രസിഡണ്ട് സകീര്‍ കെപി, ജനറല്‍ സെക്രട്ടറി സിറാസ് എന്‍പി, പര്‍വേസ്്, ഷബീര്‍ കൊടുവള്ളി, സുനീര്‍ ടി, മന്‍സൂര്‍ പങ്കെടുത്തു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

മഹല്ല് സംഗമവും ഖാദിയെ ആദരിക്കലും സംഘടിപ്പിച്ചു

ഇഷ്ട ഗായകരെത്തി; ‘സ്വിച്ച് ഓണ്‍ ദ സ്‌മൈല്‍ ഫാസ്ട്രാക്് ചന്ദ്രികോത്സവം’ ഇന്ന്