
ദോഹ: അല്‍അറബി സ്‌റ്റേഡിയത്തില്‍ നടന്ന കൊടുവള്ളി സൂപ്പര്‍ ലീഗ് സീസണ്‍2 ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഫ്രണ്ട്‌സ് വാവാട് ചാമ്പ്യന്‍മാരായി. ന്യൂഫോം കൂടത്തായിയെ 4-2ന് തോല്‍പ്പിച്ചാണ് വാവാട് കിരീടം ചൂടിയത്. പന്ത്രണ്ട് ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുത്തത്. കോംറ്റെക് മുഖ്യ സ്‌പോണ്‍സറും പ്ലാനറ്റ്, അള്‍ട്ടിമ എന്നിവര്‍ സഹ പ്രയോജകരുമായിരുന്നു. ഉദ്ഘാടന ചടങ്ങില്‍ അഹ്മദ് നസീഫ് അധ്യക്ഷത വഹിച്ചു.
അല്‍അറബി സ്‌റ്റേഡിയം മാനേജര്‍ ഇബ്രാഹിം ഗെന്ധിയകിക്ക് ഓഫ് നടത്തി ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ഷിറാസ് എന്‍ പി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ആഷിഖ് തണല്‍, പ്രസിഡണ്ട്് സക്കീര്‍ കെപി, ചെയര്‍മാന്‍ വി ടി ഫൈസല്‍, ആബിദീന്‍ വാവാട്, അബ്ദുസ്സലാം പാലക്കാട്, അഡ്വ. സകരിയ, അസീസ് എടച്ചേരി, ഇപി അബ്ദുറഹിമാന്‍, പര്‍വേസ് വള്ളിക്കാട്, അസീസ് പ്രാവില്‍, കാരാട്ട് റസാഖ്, ശരീഫ് പി കെ, മന്‍സൂര്‍ തലപ്പെരുമണ്ണ, ഷിറാസ് കെ കെ, സമദ് കെ കെ, കരീം കെകെ മജീദ് പി സി, സ്‌പോണ്‍സര്‍ മാരായ ഷബീര്‍ തങ്ങള്‍സ്, ഫസല്‍ ഏഷ്യന്‍ ഗോള്‍ഡ്, സലിം വാട്ടര്‍ ട്രേഡിങ്ങ് ആശംസകള്‍ നേര്‍ന്നു.
ചടങ്ങില്‍ 98.6 എഫ്എം റേഡിയോയിലെ ജിബിനും, എലിസയും നടത്തിയ ഫണ്‍ ഗെയിംസും കുട്ടികളുടെ അറബിക് ഡാന്‍സും ആകര്‍ഷകമായി. സുനീര്‍ കൊടുവള്ളി, ഫഹദ്, റഷീദ് വലിയാല, അനസ് തലപ്പെരുമണ്ണ, ജാബിര്‍ പന്നൂര്‍, ഷറഫു കൊടുവള്ളി, അഷ്‌റഫ്, ആരിഫ് സികെ, ഫൈജാസ്, ബിജുലാല്‍, നസീര്‍, ജംഷി, ഷമീം വാവാട്, ശിഹാബ് കരീറ്റിപ്പറമ്പ്, നിയാസ്, താജു വാവാട് എന്നിവരും കളി നിയന്ത്രിച്ചു. വിജയികള്‍ക്കുള്ള ട്രോഫികള്‍, െ്രെപസ് മണി, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ വിതരണം ചെയ്തു. ഷംസു കെകെ സ്വാഗതവും ബഷീര്‍ പരപ്പില്‍ നന്ദിയും പറഞ്ഞു.