in ,

കൊറിയന്‍ പ്രധാനമന്ത്രി ഖത്തര്‍ ദേശീയ മ്യൂസിയം സന്ദര്‍ശിച്ചു

ദക്ഷിണ കൊറിയന്‍ പ്രധാനമന്ത്രി ലീ നാക് യിവോന്‍ ഖത്തര്‍ ദേശീയ മ്യൂസിയം സന്ദര്‍ശിച്ചപ്പോള്‍

ദോഹ: ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി ദോഹയിലെത്തിയ ദക്ഷിണ കൊറിയന്‍ പ്രധാനമന്ത്രി ലീ നാക് യിവോന്‍ ഖത്തര്‍ ദേശീയ മ്യൂസിയം സന്ദര്‍ശിച്ചു. മ്യൂസിയത്തിലെത്തിയ പ്രധാനമന്ത്രിക്കും കൊറിയന്‍ പ്രതിനിധി സംഘത്തിനും വരവേല്‍പ്പ് നല്‍കി. മ്യൂസിയത്തിലെ അപൂര്‍വ ശേഖരം സംബന്ധിച്ചും മറ്റു സവിശേഷതകളെക്കുറിച്ചും അധികൃതര്‍ കൊറിയന്‍ പ്രധാനമന്ത്രിയോടു വിശദീകരിച്ചു.

ഖത്തറിന്റെ ഭൂമിശാസ്ത്രപരമായ വികാസവും പരിസ്ഥിതിയും പൗരാണിക സ്മരണകളുറങ്ങുന്ന ഖനന കേന്ദ്രങ്ങളും ഖത്തര്‍ ജനതയുടെ ജീവിതവും സമുദ്രയാന ബന്ധവും വിശദീകരിക്കുന്ന വിവിധ പ്രദര്‍ശന ഹാളുകളും പ്രധാനമന്ത്രി സന്ദര്‍ശിച്ചു. ദേശീയ മ്യൂസിയത്തിലെ ഗോള്‍ഡ് രജിസ്റ്ററില്‍ പ്രധാനമന്ത്രി ലീ യിവോന്‍ ഒപ്പുവെച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഹജ്ജ് നിയന്ത്രണങ്ങള്‍: സഊദിക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് ആഹ്വാനം

ഭക്ഷ്യസുരക്ഷ: ഖത്തര്‍ വലിയ പുരോഗതി കൈവരിച്ചതായി റിപ്പോര്‍ട്ട്