
ദോഹ: ഇന്‍കാസ് ഖത്തര്‍ കോഴിക്കോട് ജില്ല കമ്മിറ്റി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ജന്മവാര്‍ഷികം ആഘോഷിച്ചു. മത്താര്‍ ഖദീമിലെ സ്റ്റാര്‍ കിച്ചണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന ആഘോഷ പരിപാടി 135 വര്‍ഷങ്ങള്‍ സൂചിപ്പിക്കുന്ന കേക്ക് മുറിച്ചു ആരംഭിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് അന്‍വര്‍ സാദത് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് അഷറഫ് വടകര അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ സുരേഷ് കരിയാട് മുഖ്യ പ്രഭാഷണം നടത്തി. സിറാജ് പാലൂര്‍, വിപിന്‍ മേപ്പയൂര്‍, ഗഫൂര്‍ നന്തി, നൗഷാദ് ടി കെ, ബഷീര്‍ നന്മണ്ട, നൗഷാദ് പയ്യോളി, മജീദ് വടകര, ജെനിറ്റ് ജോബ് സംസാരിച്ചു. ആക്ടിങ് ജനറല്‍ സെക്രട്ടറി ഹരീഷ് കുമാര്‍ സ്വാഗതവും ജില്ലാ സെക്രട്ടറി സിദ്ധീഖ് സി ടി നന്ദിയും പറഞ്ഞു.