in ,

‘കോണ്‍ഗ്രസ്സിന് പിഴച്ചതെവിടെയന്നതിന് ദ്വിഗ്‌വിജയ് സിംഗിന്റെ തെരഞ്ഞെടുപ്പ് കാംപയിന്‍ തെളിവ്’

ഇന്‍സാഫ് സമ്മേളനത്തില്‍ മുസ്്‌ലിം യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷന്‍ അഡ്വ. ഫൈസല്‍ ബാബു സംസാരിക്കുന്നു


ദോഹ: കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് പിഴച്ചതെവിടെയാണെന്ന് മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രി ദിഗ് വിജയ് സിംഗിന്റെ തെരഞ്ഞെടുപ്പ് കാംപയിന്‍ വിളിച്ചുപറയുന്നുണ്ടെന്ന് മുസ്്‌ലിം യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷന്‍ അഡ്വ. ഫൈസല്‍ ബാബു. ഖത്തര്‍ കെ എം സി സി  നാദാപുരം മണ്ഡലം കമ്മിറ്റി ഹിലാലിലെ സംസ്ഥാന കെ എം സി സി ഹാളില്‍ സംഘടിപ്പിച്ച ഇന്‍സാഫ് ചന്ദ്രിക കാംപയിന്‍ വിശദീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മലേഗാവ് സ്‌ഫോടനക്കേസിലെ പ്രതിയും കൊടുംഭീകര പ്രവര്‍ത്തകയുമായ പ്രജ്ഞാ സിംഗ് ടാക്കൂറിനെതിരെയാണ് പത്തു വര്‍ഷക്കാലം മധ്യപ്രദേശ് മുഖ്യമന്ത്രിയായ ദ്വിഗ് വിജയ് സിംഗ് മത്സരിച്ചത്.  തെരെഞ്ഞെടുപ്പ് കാംപയിന് നേതൃത്വം നല്‍കാന്‍ ദ്വിഗ് വിജയ് സിംഗ് കണ്ടെത്തിയത് കമ്പ്യൂട്ടര്‍ സ്വാമിയെ ആയിരുന്നു.

പ്രജ്ഞാ സിംഗ് ടാക്കൂറിന്റെ ഹിന്ദുത്വ അജണ്ട തുറന്നുകാണിക്കാന്‍ മതേതര പാര്‍ട്ടിയായ കോണ്‍ഗ്രസ്സ് ശ്രമിച്ചതേയില്ല. തന്റെ വീട്ടിലെ പൂജയുടെ കഥ പറഞ്ഞും കെടാവിളക്കിന്റെ അത്ഭുതം പറഞ്ഞും ദ്വിഗ് വിജയ് സിംഗ് തെരെഞ്ഞെടുപ്പിനെ നേരിട്ടു.

പൊതുജനത്തിനു മുമ്പില്‍ ഡ്യൂപ്ലിക്കേറ്റ് ഹിന്ദുത്വയും ഒറിജിനല്‍ ഹിന്ദുത്വയും വന്നപ്പോള്‍ അവര്‍ പ്രജ്ഞാ സിംഗ് ടാക്കൂറിന്റെ ഒറിജിനലിനെ തെരഞ്ഞെടുത്തു. ഗാന്ധിജി ശപിക്കപ്പെടേണ്ടവനും ഗോദ്‌സെ വാഴ്ത്തപെടേണ്ടവനാണെന്നും പറഞ്ഞ പ്രജ്ഞാ സിംഗ് 61.54 ശതമാനം വോട്ടിനാണ് വിജയിച്ചുകയറിയതെന്നും ഫൈസല്‍ വിശദീകരിച്ചു.

1934 മാര്‍ച്ചിലെ ചെറിയ പെരുന്നാള്‍ പ്രഭാതത്തില്‍ തലശ്ശേരിയില്‍ ചന്ദ്രികയുടെ പിറവി പ്രഖ്യാപിച്ചത് പതിവ് ശീലങ്ങളെ തെറ്റിച്ച് ആഴ്ചപ്പത്രമായിട്ടായിരുന്നുവെന്നും കെ എം സീതിസാഹിബിന്റെ നിശ്ചയദാര്‍ഢ്യമാണ് ചന്ദ്രികയെന്നും ചന്ദ്രികയെക്കുറിച്ച് വിശദീകരിക്കവെ അദ്ദേഹം വ്യക്തമാക്കി. 

സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടത്തില്‍ ജീവന്‍ പറിച്ചു നല്‍കിയവരുടെ പിന്‍മുറക്കാര്‍ ഭയചകിതരായപ്പോള്‍ അവര്‍ക്ക് മുമ്പില്‍ തെളിനീരായാണ് ചന്ദ്രിക തുടക്കം കുറിക്കുന്നത്. വലിയൊരു പോരാട്ടത്തിന്റെ പിന്‍ബലമുണ്ട് ഈ പത്രത്തിനെന്നും ഫൈസല്‍ ബാബു പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

നാലാമത് ഫത്ഹുല്‍ ഖൈര്‍ യാത്രക്ക് ഗ്രീക്ക് തുറമുഖത്തില്‍ വരവേല്‍പ്പ്

സര്‍ഗാത്മക വഴിയില്‍ തിരിച്ചറിവായി ‘ഇന്‍സാഫ് ‘ സമ്മേളനം