in

കോര്‍ണീഷ് പാര്‍ക്ക് ടവേഴ്‌സ് പദ്ധതിയുമായി ക്യുഐഎംസി

ദോഹ: ഖത്തര്‍ ഇന്‍ഡസ്ട്രിയല്‍ മാനുഫാക്ചറിങ് കമ്പനി(ക്യുഐഎംസി) തങ്ങളുടെ പുതിയ അത്യാധുനികപദ്ധതിയായ കോര്‍ണീഷ് പാര്‍ക്ക് ടവേഴ്‌സ് പദ്ധതിയുടെ ലോഞ്ച് പ്രഖ്യാപനം സിറ്റിസ്‌കേപ്പില്‍ നടത്തി. ക്യുഐഎംസിയുടെ ഉപകമ്പനിയായ തര്‍വീജ് ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയാണ്(ടിഐസി) പദ്ധതി നടപ്പാക്കുന്നത്.
ഖത്തര്‍ 2022 ലോകകപ്പിനായി തയാറെടുക്കുന്ന സാഹചര്യത്തിലും റിയല്‍എസ്റ്റേറ്റ് മേഖലയിലുള്‍പ്പടെ രാജ്യം ശ്രദ്ധേയമായ പുരോഗതിക്ക് സാക്ഷ്യംവഹിക്കുന്നതിനാലും സുപ്രധാന സംഭാവനകള്‍ നല്‍കാന്‍ ഈ പദ്ധതിക്ക് സാധിക്കുമെന്ന് ക്യുഐഎംസി ചെയര്‍മാന്‍ ശൈഖ് അബ്ദുല്‍റഹ്മാന്‍ ബിന്‍ മുഹമ്മദ് ബിന്‍ ജാബര്‍ അല്‍താനി പറഞ്ഞു. വെസ്റ്റ്‌ബേ മേഖലയിലെ വാണിജ്യ, ഹോസ്പിറ്റാലിറ്റി, ടൂറിസം ആവശ്യകത നിറവേറ്റാന്‍ പര്യാപ്തമാണ് കോര്‍ണീഷ് പാര്‍ക്ക് ടവേഴ്‌സ്.

ദോഹ കോര്‍ണീഷ് വാട്ടര്‍ഫ്രണ്ടിന്റെ വടക്കുഭാഗത്താണ് പദ്ധതി. വെസ്റ്റ്‌ബേ ഡിസ്ട്രിക്റ്റിന്റെ ഹൃദയഭാഗത്താണ് ടവേഴ്‌സ് സ്ഥിതിചെയ്യുന്നത്. 10,435 സ്‌ക്വയര്‍മീറ്റര്‍ ഭൂമിയിലായാണ് പദ്ധതി വികസിപ്പിക്കുന്നത്. സമീപത്തെ വാട്ടര്‍ഫ്രണ്ടിന്റെ വിശാലമായ കാഴ്ചകള്‍ ആസ്വദിക്കാനാകും. 24 നിലകളുള്ള ഓഫീസ് ടവര്‍, 29 നിലകളുള്ള റസിഡന്‍ഷ്യല്‍ ടവര്‍, 38 ഫ്‌ളോറുകളുള്ള ഫൈവ്സ്റ്റാര്‍ ഹോട്ടല്‍, സര്‍വീസ് അപ്പാര്‍ട്ട്‌മെന്റുകള്‍ എന്നിവയടങ്ങുന്നതാണ് പദ്ധതി. വൈവിധ്യമാര്‍ന്ന ഷോപ്പിങ്, വിനോദ, ഡൈനിങ് അനുഭവം പ്രദാനം ചെയ്യുന്നതായിരിക്കും പദ്ധതി. താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും വിശാലമായ കാഴ്ചകള്‍, ആഡംബര ഒഴിവുസമയ സൗകര്യങ്ങള്‍, അത്യാധുനിക സാങ്കേതികവിദ്യ, സമാനതകളില്ലാത്ത ആതിഥ്യം എന്നിവയെല്ലാം സമ്മാനിക്കുന്നതാണ് പദ്ധതി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ദോഹ സമാധാന കരാര്‍ സുഡാനിലെ സമഗ്ര സമാധാന പ്രക്രിയയില്‍ ഉപയോഗിക്കും: എഫ്എഫ്സി

സുലാല്‍ വെല്‍നസ് റിസോര്‍ട്ട് അടുത്ത വര്‍ഷം രണ്ടാംപാദത്തില്‍