in ,

കോഴിക്കോട്ടെ പഠന, ഗവേഷണ കേന്ദ്രമാകാന്‍ ഹബീബ് സെന്റര്‍

ദോഹ: മുസ്്‌ലിം സ്റ്റുഡന്റ് ഫെഡറേഷന്റെ(എംഎസ്എഫ്)  ആസ്ഥാന കേന്ദ്രമാണ് കോഴിക്കോട്ടെ ഹബീബ് സെന്റര്‍.  സെന്ററിന്റെ പുനര്‍നിര്‍മാണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ആധുനിക കാലത്തോട് സംവദിക്കുന്ന രീതിയിലാണ് സെന്ററിന്റെ പുനര്‍നിര്‍മാണം പുരോഗമിക്കുന്നതും സൗകര്യങ്ങളും സംവിധാനങ്ങളും ഒരുക്കികൊണ്ടിരിക്കുകയും ചെയ്യുന്നതെന്നും എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി എംപി നവാസ് പറയുന്നു.

കോഴിക്കോട് വെള്ളയില്‍ സംസ്ഥാന മുസ്്‌ലിം ലീഗ് കാര്യാലയത്തിനടുത്തായാണ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. ആദ്യത്തെ നിലയുടെ നിര്‍മാണം അവസാന ഘട്ടത്തിലാണ്. എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി ഓഫീസ്, സിവില്‍ സര്‍വീസ് പരീക്ഷയുള്‍പ്പെടെയുള്ള മത്സര പരീക്ഷാ പരിശീലന കേന്ദ്രം, ഗവേഷണ പരിശീലന കേന്ദ്രം, പിഎം ഹനീഫ് ഡിജിറ്റല്‍-റഫറന്‍സ് ലൈബ്രറി, കോണ്‍ഫറന്‍സ് ഹാള്‍, ഡോര്‍മെറ്ററി തുടങ്ങിയ സൗകര്യങ്ങളോടെയാണ് കേന്ദ്രം നിര്‍മാണം പുരോഗമിക്കുന്നത്. 

2000 സ്‌ക്വയര്‍ഫീറ്റ് പരിധിയില്‍ ഇരു നിലകളിലായി തയ്യാറാവുന്ന ഹബീബ് സെന്ററിന്റെ ഉദ്ഘാടനം ജൂലൈ അവസാനത്തോടെ നടത്താന്‍ കഴിയുമെന്നാണ് പ്രതീക്കുന്നത്. കേരളത്തിലെ മുസ്്‌ലിം പിന്നാക്ക ജനവിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക്് വലിയ ആശയും പ്രതീക്ഷയുമായാണ് ഹബീബ് സെന്റര്‍ സ്ഥാപിക്കപ്പെടുന്നതെന്നും ഖത്തറിലെ ഉദാരമതികളായ പാര്‍ട്ടി സ്‌നേഹികളും പ്രവര്‍ത്തകരും സെന്ററിന്റെ നിര്‍മാണത്തില്‍ സഹകരിക്കണമെന്നും നവാസ് ആവശ്യപ്പെട്ടു. വിവരങ്ങള്‍ക്ക്- എംപി നവാസ്: 55013826, ഹാഷിം ബംബ്രാഡി: 70600210.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

കോഴിക്കോട് ജില്ലാ കെ.എം.സി.സി കൗണ്‍സിലേഴ്‌സ് ഇഫ്താര്‍ മീറ്റ് നാളെ

മലബാറിലെ +1 സീറ്റുകളുടെ കുറവ്; ആശങ്കക്ക് പരിഹാരമുണ്ടാക്കണമെന്ന് എംഎസ്എഫ്