
ദോഹ: യാത്രക്കാരുടെ വര്‍ദ്ധനവും ജെറ്റ് എയര്‍വെയ്‌സ് നിര്‍ത്തലാക്കിയതും പരിഗണിച്ച് ദോഹയില്‍ നിന്ന് കോഴിക്കോട് സെക്ടറിലേക്ക് കൂടുതല്‍ വിമാനങ്ങള്‍ അനുവദിക്കുന്നതിന് ഗള്‍ഫ് കാലിക്കറ്റ് എയര്‍ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ഖത്തര്‍ (ഗപാഖ്) ശ്രമങ്ങള്‍ നടത്തുന്നു.
ഇതിന്റെ ഭാഗമായി സ്‌പൈസ് ജെറ്റ് അധികൃതരുമായി യാത്രക്കാര്‍ക്ക് കൂടുതല്‍ അനുയോജ്യമായ രീതിയില്‍ ദിനംപ്രതിയുള്ള സര്‍വ്വീസിനായി ചര്‍ച്ച നടത്തും.
കോഴിക്കോട് എയര്‍പോര്‍ട്ടില്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ ഫറോക്ക് റെയില്‍വെ സ്റ്റേഷന്റെ വിപുലീകരണത്തിന് ജനപ്രതിനിധികള്‍ അടക്കമുള്ളവരുമായി ചേര്‍ന്ന് ശ്രമങ്ങള്‍ നടത്തും.
സാധാരണ പ്രവാസികള്‍ക്ക് പ്രയോജനപ്പെടുന്ന വിധത്തില്‍ എയര്‍പോര്‍ട്ടില്‍ നിന്ന് കൂടുതല്‍ ബസ് സര്‍വ്വീസുകള്‍ ആരംഭിക്കുന്നതിനായി വിഷയം സര്‍ക്കാറിന്റെ ശ്രദ്ധയില്‍ പെടുത്താനും എയര്‍പോര്‍ട്ട് ഡയരക്ടര്‍ക്ക് നിവേദനം നല്‍കാനും ഗപാഖ് യോഗം തീരുമാനിച്ചു.
പ്രസിഡന്റ് കെ.കെ ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഫരീദ് തിക്കോടി, ട്രഷറര്‍ കെ. മുഹമ്മദ് ഈസ, അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, അമീന്‍ കൊടിയത്തൂര്‍, സെയ്ദ് മുഹമ്മദ്, അഡ്വ. സുനില്‍ കുമാര്‍, വി.സി മഷ്ഹൂദ്, ഗഫൂര്‍ കാലിക്കറ്റ്, അബ്ദുല്‍ ലത്തീഫ് ഫറോക്ക്, അന്‍വര്‍ സാദത്ത്, അന്‍വര്‍ ബാബു, കോയ കൊണ്ടോട്ടി, സി.പി.ഷാനവാസ്, മുസ്തഫ എലത്തൂര്‍ എന്നിവര്‍ പ്രസംഗിച്ചു.