
ദോഹ: ഖത്തര്‍ കെ.എം.സി.സി കോഴിക്കോട് ജില്ലാ കൗണ്‍സിലേഴ്‌സ് ഇഫ്താര്‍ മീറ്റ് കെ.എം.സി.സി സംസ്ഥാന ട്രഷറര്‍ കെ.പി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ബഷീര്‍ ഖാന്‍ കൊടുവള്ളി അധ്യക്ഷത വഹിച്ചു. അഹമ്മദ് അന്‍സാരി ഉദ്‌ബോധന പ്രസംഗം നടത്തി.എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.കെ നവാസ്, ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് സമീര്‍ ഏറാമല ആശംസകള്‍ നേര്‍ന്നു.
എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഹാഷിം ബംബ്രാഡി, കെഎംസിസി സംസ്ഥാന ഉപദേശകസമിതി വൈസ് ചെയര്‍മാനും ചന്ദ്രിക ഖത്തര്‍ ഗവേണിങ് ബോര്‍ഡ് അംഗവുമായ തായമ്പത്ത് കുഞ്ഞാലി, സംസ്ഥാന കെ.എം.സി.സി ഭാരവാഹികളായ ഒ. എ കരീം, ജാഫര്‍ തയ്യില്‍, ഫൈസല്‍ അരോമ, മുസ്തഫ എലത്തൂര്‍, നസീര്‍ അരീക്കല്‍, അഷറഫ് കനവത്ത്,ഉപദേശക സമിതി അംഗങ്ങളായ കെ.കെ മൊയ്തു മൗലവി, പി.വി മുഹമ്മദ് മൗലവി, കപ്ലിക്കണ്ടി പോക്കര്‍ ഹാജി, കെ.ടി കുഞ്ഞമ്മദ്തയ്യിബ് വടകര, അസീസ് ഹാജി എടച്ചേരി, നാസര്‍ കൈതക്കാട്, സാദിഖ് പാക്യാര, സലാം വീട്ടിക്കല്‍, സാദിഖ് പാലക്കാട്,അഷറഫ് ആറളം, അബ്ദുല്ല വേള്‍ഡ് ഗെയിം, കൊടുവള്ളി മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി വി.സിയ്യാലിഹാജി, പ്രവാസി ലീഗ് കോഴിക്കോട് ജില്ലാ ട്രഷറര്‍ കാരാളത്ത് പോക്കര്‍ ഹാജി സംബന്ധിച്ചു.
ജില്ലയിലെ സബ് കമ്മിറ്റി ഭാരവാഹികള്‍, മണ്ഡലം, പഞ്ചായത്ത് ഭാരവാഹികള്‍, ജില്ലാ കൗണ്‍സിലര്‍മാര്‍ പങ്കെടുത്തു. ജില്ലാ ഭാരവാഹികളായ പിഎ തലായി, എന്‍.പി അബ്ദുറഹിമാന്‍, ഇ കെ മുഹമ്മദലി, കെ.കെ.വി മുഹമ്മദലി, ഹമീദ് വൈക്കിലിശ്ശേരി, ഷരീഫ് മാമ്പയില്‍, മുജീബ് കൊയിശ്ശേരി, ഫൈസല്‍ മാസ്റ്റര്‍ കേളോത്ത്, ഷബീര്‍ ഷംറാംസ്, സൈഫുദ്ധീന്‍ എന്‍.ടിമുജീബ് കുന്ദമംഗലം പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. പി.വി മുഹമ്മദ് മൗലവി ഖിറാഅത്ത് നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി എം.പി ഇല്ല്യാസ് മാസ്റ്റര്‍ സ്വാഗതവും അബ്ദുല്ലത്തീഫ് ഫറോക്ക് നന്ദിയും പറഞ്ഞു