in ,

കോവിഡ് പ്രതിരോധം: ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ അത്യാധുനിക സൗകര്യങ്ങള്‍

ദോഹ: നോവല്‍ കൊറോണ വൈറസ്(കോവിഡ് 19) ബാധിതര്‍ക്ക് ആരോഗ്യ പരിചരണത്തിനും സംശയാസ്പദമായ കേസുകള്‍ നിരീക്ഷിക്കുന്നതിനുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒരുക്കിയിരിക്കുന്ന ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ അത്യാധുനിക സൗകര്യങ്ങള്‍. ഇവിടെ കഴിയുന്നവര്‍ക്ക് വൈഫൈ ഉള്‍പ്പെടെയുള്ള എല്ലാവിധ സൗകര്യങ്ങളും ഒരുക്കിനല്‍കിയിട്ടുണ്ട്. സ്വകാര്യ റൂമുകളില്‍ ഏറ്റവും മികച്ച സൗകര്യങ്ങളും ക്രമീകരണങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്. കുടുംബങ്ങളുമായി ഉള്‍പ്പടെ ആശയവിനിമയം നടത്താനുള്ള സൗകര്യവുമുണ്ട്.
വൈറസ് കൂടുതല്‍ പടര്‍ന്ന രാജ്യങ്ങളില്‍ നിന്നെത്തിയവരും നിരീക്ഷണത്തിലുണ്ട്. 14 ദിവസത്തെ ഐസലേഷന്‍ കാലാവധിയില്‍ 100 ശതമാനം രോഗമില്ലെന്ന് ഉറപ്പാക്കിയ ശേഷമേ ഇവരെ ഇവിടെനിന്നും മടക്കി അയക്കു. രോഗം പടരാതിരിക്കുന്നതിനും കോവിഡ് 19നെ പ്രതിരോധിക്കുന്നതിനുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി സൗകര്യങ്ങളാണ് ക്വാറന്റൈന്‍ കേന്ദ്രങ്ങളായി ഉപയോഗിക്കുന്നത്.
രോഗം വ്യാപിപ്പിക്കാതിരിക്കാന്‍ വിപുലമായ ക്രമീകരണങ്ങളാണ് പൊതുജനാരോഗ്യ മന്ത്രാലയം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സംശയിക്കപ്പെടുന്ന എല്ലാ കേസുകളെയും ക്വാറന്റൈനിലേക്ക് മാറ്റുന്നുണ്ട്. രോഗം സ്ഥിരീകരിച്ചവരും സംശയിക്കപ്പെടുന്നവരാണ് ക്വാറന്റൈനില്‍ കഴിയുന്നത്. ഇവര്‍ക്ക് ഏറ്റവും മികച്ച സേവനങ്ങള്‍ക്കാണ് ലഭിക്കുന്നത്. അവര്‍ക്ക് അവരുടെ ഫോണുകളുണ്ട്. വൈഫൈ സൗകര്യത്തിനു പുറമെയാണിത്. അവര്‍ക്ക് അവരുടെ കുടുംബങ്ങളോടു വിദൂരത്തുനിന്നും സംസാരിക്കാന്‍ കഴിയും. അവര്‍ക്ക് ആവശ്യമായ എല്ലാ ഭക്ഷണപദാര്‍ഥങ്ങളും അവര്‍ക്ക് ലഭ്യമാക്കിനല്‍കുന്നുണ്ട്. അവര്‍ക്ക് ആവശ്യമുള്ള എന്തുതരം ഭക്ഷണവും പുറത്തുനിന്നും ഓര്‍ഡര്‍ ചെയ്യാനാകും. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലായി ഒരു ഹോട്ടലും നിരവധി കെട്ടിടങ്ങളും ക്വാറന്റൈന്‍ സൗകര്യത്തിനായി ഉപയോഗിക്കുന്നുണ്ട്. വലുതും ചെറുതുമായ നിരവധി സൗകര്യങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്.
ഇവിടങ്ങളിലായി നൂറു കണക്കിന് പേരെ ഒറ്റക്കൊറ്റക്ക് നിരീക്ഷണ ചികിത്സാ കാര്യങ്ങള്‍ക്കായി പാര്‍പ്പിക്കാനാകും. നോവല്‍ കൊറോണ വൈറസ് കേസുകളുടെ സാധ്യത വളരെയധികം ലഘൂകരിക്കുന്നതിനുള്ള ശ്രമങ്ങളാണ് പൊതുജനാരോഗ്യമന്ത്രാലയം നടത്തുന്നത്. പൂര്‍ണമായും രോഗവിമുക്തി സ്ഥിരീകരിക്കുന്നതിന് മുന്‍പ്് മൂന്നു തവണ പരിശോധന നടത്തും. എല്ലാ ലബോറട്ടറി പരിശോധനകള്‍ക്കും വിധേയമാക്കിയ ശേഷമേ രോഗവിമുക്തി ഉറപ്പാക്കുകയുള്ളു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

പഠനം മുടങ്ങാതിരിക്കാന്‍ ബദല്‍ മാര്‍ഗങ്ങളുമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

കോവിഡ്-19: മുന്‍കരുതല്‍ പ്രതിരോധ നടപടികളുമായി കഹ്‌റാമ