in ,

കോവിഡ്-19: പരിശോധിച്ചത് 6000ലധികം പേരെ, 800 പേര്‍ ക്വാറന്റൈനില്‍

ദോഹ: നോവല്‍ കൊറോണ വൈറസു(കോവിഡ്-19)മായി ബന്ധപ്പെട്ട് ഖത്തറില്‍ 6000ലധികം പേരെ പരിശോധനക്ക് വിധേയമാക്കിയതായും 800 പേര്‍ ക്വാറന്റൈനില്‍ നിരീക്ഷണത്തിലാണെന്നും സാംക്രമിക രോഗ ചികിത്സാകേന്ദ്രം മേധാവി ഡോ.അബ്ദുല്ലത്തീഫ് അല്‍ഖാല്‍ പറഞ്ഞു. പകര്‍ച്ചവ്യാധിയെക്കുറിച്ച് പൊതുജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോവിഡ് ആദ്യമായി സ്ഥിരീകരിച്ച പ്രവാസികളുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരെയും ഒരാഴ്ചക്കുളളില്‍ കണ്ടെത്താന്‍ ഖത്തറിലെ മെഡിക്കല്‍ ടീമുകള്‍ക്ക് കഴിഞ്ഞതായി അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോവിഡ് സ്ഥിരീകരിച്ചവരില്‍ ഭൂരിഭാഗവും ശക്തമായ പ്രതിരോധ ശേഷിയുള്ള യുവ തൊഴിലാളികളാണെന്ന് പൊതുജനാരോഗ്യ വകുപ്പിലെ ആരോഗ്യ സംരക്ഷണ സാംക്രമിക രോഗ നിയന്ത്രണ ഡയറക്ടര്‍ ഹമദ് അല്‍റുമൈഹി പറഞ്ഞു. അവര്‍ രോഗത്തെ വേഗത്തില്‍ മറികടക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. രോഗവ്യാപനത്തെക്കുറിച്ച് അന്വേഷണം തുടരുകയാണ്. ആര്‍ക്കെങ്കിലും രോഗം പിടിപെട്ടതായി സംശയിക്കുന്നുവെങ്കില്‍ അവരെ ഉടന്‍തന്നെ ഐസൊലേഷനിലേക്ക് മാറ്റും. ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്നും സാധാരണഗതിയില്‍ ജീവിതം തുടരണമെന്നും എന്നാല്‍ കൊറോണ വൈറസിനെതിരെ ശരിയായ മുന്‍കരുതലുകളെടുക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

238 പേര്‍ക്ക് കൂടി; കൊറോണ കേസുകള്‍ 262

ഖത്തറിന്റെ രണ്ടു താരങ്ങള്‍ക്ക് ലോക അണ്ടര്‍-20 അത്‌ലറ്റിക്‌സിന് യോഗ്യത