in ,

കോവിഡ്-19 വ്യാപനം തടയല്‍: തൊഴില്‍ താമസകേന്ദ്രങ്ങളില്‍ പരിശോധന തുടങ്ങി

ദോഹ: രാജ്യത്തെ എല്ലാ തൊഴിലാളികളുടെയും താമസകേന്ദ്രങ്ങളില്‍ പരിശോധന തുടങ്ങി. ഭരണവികസന തൊഴില്‍ സാമൂഹികകാര്യ മന്ത്രാലയവും പൊതുജനാരോഗ്യ മന്ത്രാലയവും സംയുക്തമായാണ് പരിശോധനക്ക് തുടക്കംകുറിച്ചത്. കൊറോണ വൈറസ്(കോവിഡ്-19) വ്യാപനം തടയാന്‍ സ്വീകരിച്ച മുന്‍കരുതല്‍ നടപടികള്‍ താമസകേന്ദ്രങ്ങളില്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായാണ് പരിശോധന. കൊറോണ വൈറസ് ബോധവല്‍ക്കരണവുമായി ബന്ധപ്പെട്ട് കമ്യൂണിറ്റി നേതാക്കളുമായി ഭരണവികസന തൊഴില്‍ സാമൂഹികകാര്യ മന്ത്രാലയം കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു.
ഈ ചര്‍ച്ചയിലാണ് പരിശോധനയെക്കുറിച്ച് അറിയിച്ചത്. വിവിധ എംബസികളുടെ ലേബര്‍ അറ്റാഷെമാരുമായും മന്ത്രാലയം സമാനമായ കൂടിക്കാഴ്ച നടത്തിയിരുന്നു. ജനങ്ങള്‍ വലിയ കൂട്ടങ്ങളായുള്ള ഒത്തുചേരലുകളും ആരാധനാലയങ്ങളിലെ കൂട്ടുകൂടലും ഒഴിവാക്കണമെന്ന് മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. തൊഴിലുടമകള്‍ തങ്ങളുടെ ജീവനക്കാരെ അവരുടെ സമുച്ചയങ്ങളില്‍തന്നെ നിലനിര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കണമെന്നും ഉദ്യോഗസ്ഥര്‍ ഉപദേശിച്ചു.
പൊതുജനാരോഗ്യ മന്ത്രാലയത്തില്‍ വെബ്‌സൈറ്റില്‍ തുടര്‍ച്ചയായി അപ്‌ഡേറ്റ് ചെയ്യുന്ന വിവരങ്ങള്‍ പിന്തുടരാന്‍ ജനങ്ങളെ ഉപദേശിക്കാന്‍ കമ്യൂണിറ്റി നേതാക്കളോടു ഉദ്യോഗസ്ഥര്‍ ആഹ്വാനം ചെയ്തു.
വിവരങ്ങള്‍ അറിയുന്നതിന് 16000 എന്ന ടോള്‍ഫ്രീ ഹോട്ട്‌ലൈന്‍ നമ്പരും ഉപയോഗിക്കാം. ടേം ആനുകൂല്യങ്ങളുടെ അവസാനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, മറ്റേതെങ്കിലും പ്രശ്‌നങ്ങള്‍ എന്നിവ ഉള്‍പ്പടെയുള്ള പരാതികള്‍ സമര്‍പ്പിക്കാന്‍ മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സ്‌പോണ്‍സര്‍ഷിപ്പ് കൈമാറ്റം സംബന്ധിച്ച പരാതികള്‍ക്കായി മന്ത്രാലയത്തിന്റെ ആമിര്‍നീ ആപ്പ് ഉപയോഗിക്കാം. ഈ ആപ്പ് ബഹുഭാഷയിലുള്ളതാണ്. കൊറോണ വൈറസ് വ്യാപനം പരിമിതപ്പെടുത്താന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച നടപടികളുടെ ഭാഗമായി നിരോധിതരാജ്യങ്ങളുടെ പട്ടികയില്‍ കഴിയുന്ന പ്രവാസികള്‍ വിഷമിക്കേണ്ടതില്ല.
യാത്രാവിലക്ക് നേരിടുന്ന രാജ്യങ്ങളില്‍നിന്നുള്ളവരുടെ ഖത്തര്‍ ഐഡി കാലഹരണപ്പെടുകയോ ഖത്തറില്‍ പ്രവേശിക്കുന്നതിനുള്ള കാലാവധി ആറുമാസം കവിയുകയോ ചെയ്താല്‍പോലും വിലക്ക് നീക്കുന്നതോടെ രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുവാദമുണ്ടാകും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

പരിഭ്രാന്തരായി ഉത്പന്നങ്ങള്‍ വാങ്ങേണ്ടതില്ല: മതിയായ സ്റ്റോക്ക് ലഭ്യം

ഖത്തര്‍ മ്യൂസിയംസിന്റെ മ്യൂസിയങ്ങളും പൈതൃക സ്ഥലങ്ങളും അടച്ചു