in ,

ക്യുആര്‍സിഎസിന്റെ ആരോഗ്യ വിദ്യാഭ്യാസ സെഷനുകള്‍ക്ക് തുടക്കമായി

ക്യുആര്‍സിഎസ് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ആരോഗ്യവിദ്യാഭ്യാസ സെഷനില്‍ നിന്ന്

ദോഹ: ഖത്തര്‍ റെഡ്ക്രസന്റ് സൊസൈറ്റി(ക്യുആര്‍സിഎസ്) വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന ആരോഗ്യ വിദ്യാഭ്യാസ സെഷനുകള്‍ക്കു തുടക്കമായി. സ്വിസ്സ് ബഹുരാഷ്ട്ര ആരോഗ്യപരിചരണ കമ്പനിയായ റോച്ചി ഹോള്‍ഡിങ് എജിയാണ് പദ്ധതിക്ക് ഫണ്ടിങ് നടത്തുന്നത്.

750 ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രോഗീ സഹായ ഫണ്ട്, സ്‌കൂള്‍ പ്രോഗ്രാം, പരിശീലനം, ഗവേഷണം, വികസനകേന്ദ്രം തുടങ്ങി നിരവധി സംയുക്ത സംരംഭങ്ങള്‍ ക്യുആര്‍സിഎസ് നടപ്പാക്കുന്നുണ്ട്. അതിന്റെ ഭാഗമാണ് ഈ പുതിയ പദ്ധതിയും.

ഇതുപ്രകാരം വിദ്യാര്‍ഥികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും താല്‍പര്യമുള്ള സുപ്രധാന ആരോഗ്യവിഷയങ്ങളെ കേന്ദ്രീകരിച്ച് 22 വിവരാധിഷ്ഠിത സെഷനുകള്‍ നടത്തും. ശരാശരി മുപ്പത്‌പേര്‍ വീതം പങ്കെടുക്കും. സ്‌പെഷ്യലിസ്റ്റ് ആരോഗ്യവിദഗദ്ധരും പോഷകാഹാര വിദഗ്ദ്ധരുമാണ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്നത്.

സാധാരണ രോഗങ്ങള്‍, അവയുടെ കാരണങ്ങള്‍, ലക്ഷണങ്ങള്‍, ചികിത്സ, പ്രതിരോധം എന്നിവയില്‍ സെഷനുകള്‍ ശ്രദ്ധ കേന്ദ്രീകരിക്കും. വൃക്കരോഗങ്ങള്‍, വാതം,റുമറ്റോയിഡ് ആര്‍ത്രൈറ്റിസ്, വൃക്ക തകരാറുകള്‍ എന്നിവയെക്കുറിച്ചെല്ലാം ക്ലാസുകളെടുക്കും.

ലോകത്തെ ഏറ്റവും പ്രമുഖമായ മരുന്നുനിര്‍മാതാക്കളിലൊരാളായ റോച്ചിയുമായുള്ള സഹകരണത്തെ സ്വാഗതം ചെയ്യുന്നതായി ക്യുആര്‍സിഎസ് സാമൂഹ്യപരിചരണവിഭാഗം മേധാവി നജാത് അബ്ദുല്‍ റഹ്മാന്‍ അല്‍ഹയ്‌ദോസ് പറഞ്ഞു. പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിനും യുവതലമുറയില്‍ ആരോഗ്യവിവരങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പരസപരലക്ഷ്യത്തെ പ്രതിഫലിപ്പിക്കുന്നതാണ് ഈ സഹകരണമെന്നും അവര്‍ പറഞ്ഞു.

ആരോഗ്യസംരക്ഷണ സംവിധാനം വികസിപ്പിക്കുന്നതിനുള്ള സര്‍ക്കാര്‍ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിന് ക്യുആര്‍സിഎസ് വലിയ പ്രാധാന്യമാണ് നല്‍കുന്നത്. അതുപോലെതന്നെ ജനങ്ങളുടെ ജീവനെതന്ന ബാധിച്ചേക്കാവുന്ന ആരോഗ്യകരമായ അസുഖങ്ങളെക്കുറിച്ചും അപകടങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനും പ്രാധാന്യം നല്‍കുന്നുണ്ട്- നജാത് അല്‍ഹയ്‌ദോസ് പറഞ്ഞു.

ഗവേഷണപ്രകാരം ഒരു വശത്ത് കമ്യൂണിറ്റി ആരോഗ്യസംസ്‌കാരത്തിന്റെ നിലവാരവും മറുവശത്ത് സാമ്പത്തികവികസനവും ജീവിതഗുണനിലവാരവും തമ്മില്‍ ഉയര്‍ന്ന ബന്ധമുണ്ട്. അതുകൊണ്ടാണ് ക്യുആര്‍സിഎസ് ആരോഗ്യ അതോറിറ്റികളുമായി യോജിച്ചുപ്രവര്‍ത്തിക്കുന്നത്.

അടിസ്ഥാനപരമായി പൊതുജനാരോഗ്യമന്ത്രാലയവുമായും ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനുമായും സഹകരിച്ചുപ്രവര്‍ത്തിക്കുന്നുണ്ട്. കോര്‍പ്പറേറ്റ് സാമൂഹിക ഉത്തരവാദിത്വം എന്ന ആശയത്തില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് അത്തരം വികസനങ്ങളിലും സാമൂഹിക പ്രവര്‍ത്തനങ്ങളിലും സ്വകാര്യമേഖലയുടെ സംഭാവനകളെ അവര്‍ പ്രത്യേകം ഊന്നിപ്പറഞ്ഞു.

ഖത്തര്‍ ദേശീയ ദര്‍ശനരേഖ 2030ന്റെ മാനവ വികസന ലക്ഷ്യങ്ങളുടെ ഭാഗമായി ഖത്തറില്‍ താമസിക്കുന്ന എല്ലാവരുടെയും ജീവിതനിലവാരം ഉയര്‍ത്തുന്നതിന് സമഗ്രമായ ശ്രമങ്ങള്‍ ആവശ്യമാണെന്നാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്നും അവര്‍ പറഞ്ഞു.

പാവപ്പെട്ട രോഗികള്‍ക്കുള്ള ചികിത്സാചെലവുകള്‍ വഹിക്കുന്നതിനും സാമൂഹിക മനശാസ്ത്രപരമായ പിന്തുണ നല്‍കുന്നതിനും ബോധവല്‍ക്കരണ പ്രഭാഷണങ്ങളും പൊതുപരിപാടികളും നടത്തുന്നതിനും ശ്രമിക്കുന്ന സുപ്രധാന സാമൂഹിക ക്ഷേമാപദ്ധതിയാണ് ക്യുആര്‍സിഎസിന്റെ രോഗി പിന്തുണാ ഫണ്ടെന്നും അവര്‍ പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

റയ്യാന്‍ മുനിസിപ്പാലിറ്റി 85 പരിശോധനാ കാമ്പയിനുകള്‍ നടത്തി

മുഷൈരിബ് ഡൗണ്‍ടൗണില്‍ ആദ്യത്തെ റസിഡന്‍ഷ്യല്‍ യൂണിറ്റ് വാടകക്ക്