
ദോഹ: ഖത്തര്‍ റെഡ്ക്രസന്റ് സൊസൈറ്റി(ക്യുആര്‍സിഎസ്)യുടെ ആഭിമുഖ.ത്തില്‍ അല്‍ഖുദ്‌സില്‍ ഇഫ്താര്‍ പ്രോഗ്രാം സംഘടിപ്പിച്ചു. വെസ്റ്റ് ബാങ്ക്, അല്‍ഖുദ്‌സിലെ ക്യുആര്‍സിഎസ് റപ്രസന്റേഷന്‍ മിഷന്റെ ആഭിമുഖ്യത്തില്‍ അല്‍അഖ്‌സ പള്ളിയുടെ യാര്‍ഡുകളിലാണ് റമദാന്‍ ഇഫ്താര്‍ പദ്ധതി നടപ്പാക്കുന്നത്. ഇവിടെ പ്രാര്‍ഥനയ്ക്കായി എത്തുന്ന വിശ്വാസികള്‍ക്കായി ഗ്രൂപ്പ് ഇഫ്താര്‍ ബാങ്ക്വറ്റുകളാണ ഒരുക്കുന്നത്.
ബാങ്ക്വറ്റുകളുടെ പ്രയോജനം 12,900 പേര്‍ക്കാണ് ലഭിക്കുന്നത്. ഓരോ ഇഫ്താര്‍ പൊതിയിലും റൈസ്, ചിക്കന്‍, ഈത്തപ്പഴം, വെള്ളം, തൈര്, പഴവര്‍ഗങ്ങള്‍, മധുരപലഹാരം എന്നിവയുണ്ടാകും. 1,61,000 ഡോളര്‍ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. അല്‍ഖുദ്‌സില്‍ ഭക്ഷ്യ പാര്‍സലുകളും വിതരണം ചെയ്യുന്നുണ്ട്. 1770 ഖുദ്‌സ് കുടുംബങ്ങളിലെ 8850 പേര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്.