
ദോഹ: ഖത്തര്‍ റെഡ്ക്രസന്റ്് സൊസൈറ്റിയുടെ(ക്യുആര്‍സിഎസ്) ലിറ്റില്‍ ഹേര്‍ട്ട്‌സ് പദ്ധതിയുടെ പുതിയ എഡീഷന്‍ ബംഗ്ലാദേശിലും ഇന്തോനേഷ്യയിലും നടപ്പാക്കുന്നു. പദ്ധതിയുടെ ഭാഗമായി ബംഗ്ലാദേശില്‍ പത്തു ദിവസത്തിനുള്ളില്‍ ജന്‍മനാഹൃദയവൈകല്യമുള്ള 100 കുട്ടികള്‍ക്ക് കാര്‍ഡിയാക് കതീറ്ററൈസേഷന്‍ നിര്‍വഹിക്കും.
ഇതിനായി വിദഗ്ദ്ധരുള്‍പ്പെട്ട മെഡിക്കല്‍ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. യുഎസ്, ജോര്‍ദാന്‍, ഫലസ്തീന്‍, ഖത്തര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഫിസിഷ്യന്‍സും സഹായികളുമാണ് വിദഗ്ദ്ധ സംഘത്തിലുള്ളത്. ബംഗ്ലാദേശ് റെഡ്ക്രസന്റ് സൊസൈറ്റി, ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍, സിദ്ര മെഡിസിന്‍ എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ആകെ ബജറ്റ് 7,37,873 ഖത്തര്‍ റിയാലാണ്. മിക്ക മെഡിക്കല്‍ ഉപകരണങ്ങളും ഉപഭോഗവസ്തുക്കളും എച്ച്എംസിയില്‍ നിന്നും ദോഹയിലെ മെഡിക്കല്‍ വിതരണക്കാരില്‍ നിന്നുമാണ് സമാഹരിച്ചത്. ബാക്കിയുള്ളവ ധാക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോവാസ്‌കുലര്‍ ഡിസീസസിന്റെ(എന്‍ഐസിവിഡി) അംഗീകൃത വിതരണക്കാരില്‍ നിന്നാണ് വാങ്ങുന്നത്. എന്‍ഐസിവിഡിയിലാണ് കുട്ടികള്‍ക്ക് കാര്‍ഡിയാക് കതീറ്ററൈസേഷന്‍ നിര്‍വഹിക്കുന്നത്. ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയിലേക്കും മെഡിക്കല്‍ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അവിടെ ഹൃദയസംബന്ധമായ അസുഖങ്ങളുള്ള പാവപ്പെട്ട 35 കുട്ടികളെയാണ് ചികിത്സിക്കുന്നത്. ഇന്തോനേഷ്യന്‍ റെഡ്‌ക്രോസ് സൊസൈറ്റിയുമായി ഏകോപിപ്പിച്ചാണ്്് പ്രവര്‍ത്തനം. 105,591 ഡോളറാണ് ചെലവ്.
ജന്‍മനാ ദുരിതം അനുഭവിക്കുന്ന കുട്ടികളെ ചികിത്സിക്കുകയെന്നതാണ് കോണ്‍വോയിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി നൂറു കുട്ടികളിലെ ഹൃദയതകരാറുകള്‍ പരിഹരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും. കുട്ടികളുടെ സാധാരണ ജീവിതം വീണ്ടെടുക്കുന്നതിനൊപ്പം ചികിത്സാച്ചെലവ് താങ്ങാന്‍ കഴിയാത്തത്ര ദരിദ്രരായ മാതാപിതാക്കള്‍ക്ക് തങ്ങളുടെ കുട്ടികള്‍ സുരക്ഷിതരാണെന്നുള്ള ആശ്വാസവും പ്രതീക്ഷ നല്‍കുന്നതാണ് പദ്ധതിന്നെ്് ക്യുഅര്‍സിഎസ് മെഡിക്കല്‍ കോണ്‍വോയ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ.ഖാലിദ് അലമല്‍ഹുദ പറഞ്ഞു.
ഖത്തറിലെ കാരുണ്യമനസ്‌കരുടെയും സ്ഥാപനങ്ങളുടെയും സംഭാവനകളും മറ്റും ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഈ രാജ്യങ്ങളിലെ അനേകം രോഗികളുടെ ജീവന്‍ രക്ഷിക്കാന്‍ ഈ സംഭാവനകള്‍ സുപ്രധാനപങ്ക് വഹിക്കുന്നുണ്ട്.
ഈ ഉത്തമ പരിപാടിക്ക് പിന്തുണ നല്‍കി മാനവികതയ്ക്ക് സഹായം നല്‍കണമെന്ന് ഖത്തറിലെ സമ്പന്ന സമൂഹത്തോട് ക്യുആര്‍സിഎസ് അഭ്യര്‍ഥിച്ചു.