in , ,

ക്യുഎഫ് ആഗോള പങ്കാളികളുമായി ശൈഖ ഹിന്ദ് കൂടിക്കാഴ്ച നടത്തി

ശൈഖ ഹിന്ദ് ക്യുഎഫ് ആഗോള പങ്കാളികളുമായി കൂടിക്കാഴ്ചക്കെത്തിയപ്പോള്‍

ദോഹ: ഖത്തര്‍ ഫൗണ്ടേഷന്‍(ക്യുഎഫ്) വൈസ് ചെയര്‍പേഴ്‌സണും സിഇഒയുമായ ശൈഖ ഹിന്ദ് ബിന്ത് ഹമദ് അല്‍താനി ക്യുഎഫിന്റെ ആഗോള വിദ്യാഭ്യാസ പങ്കാളികളുമായി അമേരിക്കയില്‍ കൂടിക്കാഴ്ച നടത്തി.
വാഷിംഗ്ടണ്‍ ഡിസിയിലായിരുന്നു കൂടിക്കാഴ്ച. ക്യുഎഫിന്റെ അന്താരാഷ്ട്ര പങ്കാളി സര്‍വകലാശാലകളിലെ ഹോം കാമ്പസുകളില്‍ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. വാഷിംഗ്ടണ്‍ ഡിസിയില്‍ നടന്ന പ്രസിഡന്റ് കൗണ്‍സില്‍ യോഗത്തില്‍ ശൈഖ ഹിന്ദ് പങ്കെടുത്തു.
ഹമദ് ബിന്‍ ഖലീഫ സര്‍വകലാശാലയിലെയും ദോഹയില്‍ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സര്‍വ്വകലാശാലകളുടെയും പ്രതിനിധികളെ ഒന്നിച്ചുരുത്താനും ചര്‍ച്ചകള്‍ നടത്താനും കൗണ്‍സില്‍ പ്രയോജനപ്പെട്ടു. എഞ്ചിനീയറിംഗ്, മെഡിസിന്‍, കമ്മ്യൂണിക്കേഷന്‍സ്, ഇന്റര്‍നാഷണല്‍ അഫയേഴ്‌സ്, ആര്‍ട്ട് ആന്‍ഡ് ഡിസൈന്‍, കമ്പ്യൂട്ടര്‍ സയന്‍സ്, എക്‌സിക്യൂട്ടീവ് വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ വിജയപ്രദമായ വിദ്യ നേടുന്നതിന് സഹായിക്കുന്ന സര്‍വ്വകലാശാലകളാണ് ഇവയെല്ലാം. പിറ്റ്‌സ്ബര്‍ഗിലെ കാര്‍നീജ് മെലോണ്‍ സര്‍വകലാശാലയുടെ പ്രധാന കാമ്പസ് ശൈഖ ഹിന്ദ് സന്ദര്‍ശിച്ചു.
യൂണിവേഴ്‌സിറ്റി ഫാക്കല്‍റ്റികളുമായി നടന്ന കൂടിക്കാഴ്ചയിലും കൃത്രിമബുദ്ധി, ഓട്ടോമേഷന്‍, യന്ത്ര പഠനം എന്നിവയെക്കുറിച്ചുള്ള റൗണ്ട് ടേബിള്‍ ചര്‍ച്ചയിലും പ്രദര്‍ശന സെഷനിലും ശൈഖ ഹിന്ദ് പങ്കെടുത്തു. 120 വര്‍ഷം പഴക്കമുള്ള സര്‍വകലാശാലയാണ് കാര്‍നീജ്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

സീലൈന്‍ പ്രദേശത്തെ അപകടങ്ങള്‍ കുറക്കാന്‍ പ്രവര്‍ത്തനങ്ങള്‍ തുടരും

സംസ്‌കൃതി വഖ്‌റ യൂണിറ്റ് സൗജന്യ മെഡിക്കല്‍ ക്യാമ്പ് 24ന്