in ,

ക്യൂട്ടീക് പുതിയ ഭാരാവാഹികളെ തെരഞ്ഞെടുത്തു

ദോഹ: കാസര്‍കോടന്‍ കൂട്ടായ്മായ ക്യൂട്ടീകിന്റെ 12ാം വാര്‍ഷിക ജനറല്‍ ബോഡി യോഗം തുമാമ കെഎംസിസി ഹാളില്‍ ചേര്‍ന്നു.ചെയര്‍മാന്‍ എം പി ഷാഫി ഹാജി അധ്യക്ഷത വഹിച്ചു. കരീം ഇ ടി ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ വര്‍ഷത്തെ ഡിവിഡന്റ് വിതരണം മാനേജിങ് ഡയറക്ടര്‍  ലുഖ്മാനുല്‍ ഹക്കീം സുബൈറിന് നല്‍കി നിര്‍വഹിച്ചു.

പുതിയ ഭാരവാഹികളായി എം പി ഷാഫി ഹാജി (ചെയര്‍മാന്‍), ലുക്മാനുല്‍ ഹക്കീം(മാനേജിങ്ങ് ഡയറക്ടര്‍), ആദം കുഞ്ഞി തളങ്കര (എക്‌സിക്യൂട്ടീവ് ഡയറക്ടര്‍), മന്‍സൂര്‍ മുഹമ്മദ് (ഓഡിറ്റര്‍) , അബ്ദുല്ല ത്രീ സ്റ്റാര്‍ (സെക്രട്ടറി),  ഹാരിസ് പി എസ് (അക്കൗണ്ട്‌സ്) എന്നിവരെ തെരഞ്ഞെടുത്തു. യൂസഫ് ഹൈദര്‍, ഖാദര്‍ ഉദുമ, മഹമൂദ് പി എ, മൊയ്തീന്‍ ആദൂര്‍,ഷാഫി മാടന്നൂര്‍, ഷഹീന്‍ എം പി, ഷംസു കോളിയാട്, അബ്ദുല്ല ദേലംബാടി, ബഷീര്‍ ചാലക്കുന്ന് , ഇഖബാല്‍ ആനബാഗിലു, കെ എസ് അബ്ദുല്ല, ബഷീര്‍ മന്നായി എന്നിവര്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളാണ്. ലുക്മാനുല്‍ ഹക്കീം സ്വാഗതവും മൊയ്തീന്‍ ആദൂര്‍ നന്ദിയും പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

റേഡിയോ ഒലിവും റേഡിയോ സുനോയും കിഡ്‌സാനിയയില്‍

എരഞ്ഞോളി മൂസയുടെ വിയോഗത്തില്‍ അനുശോചിച്ചു