in ,

ക്വിക്ക് സമ്മര്‍ ട്രീറ്റ് കാമ്പയിന് തുടക്കം

ദോഹ: കേരള വുമണ്‍സ് ഇനീഷിയേറ്റീവ് ഖത്തറിന്റെ (ക്വിക്ക്) സമ്മര്‍ ട്രീറ്റ് കാമ്പയിന് തുടക്കമായി. പുറം തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികള്‍ക്ക് ചൂടില്‍ നിന്നും ആശ്വാസം പകരാന്‍ ജ്യൂസ്, വെള്ളം, പഴവര്‍ഗങ്ങള്‍ എന്നിവ അടങ്ങിയ കിറ്റാണ് കാമ്പയിനിലൂടെ വിതരണം ചെയ്തത്.

കാര്‍ വൃത്തിയാക്കുന്നവര്‍, പൂന്തോട്ട തൊഴിലാളികള്‍, നിര്‍മാണ തൊഴിലാളികള്‍ തുടങ്ങി വിവിധ പ്രദേശങ്ങളിലായി 120 ഓളം തൊഴിലാളികള്‍ക്കാണ് ആദ്യദിനത്തില്‍ സമ്മര്‍ ട്രീറ്റ് കിറ്റ് വിതരണം ചെയ്തത്. കോര്‍ണിഷ്, ഗറാഫ, പഴയ വിമാനത്താവളം, ഹിലാല്‍, അബു ഹമൂര്‍, തുമാമ, വക്ര മേഖലകളിലെ പുറം തൊഴിലാളികള്‍ക്കിടയിലാണ് കിറ്റുകള്‍ വിതരണം ചെയ്തത്.

ക്വിക്ക് പ്രസിഡന്റ് സെറീന അഹദിന്റെ നേതൃത്വത്തില്‍ ബിനി, അഞ്ജു, നെജല, ഷാഹിന, ആശ, നെസ്‌ലി,  നാസി,ശീതള്‍, ഷഹനാസ്, റാഷിദ, ശ്രുതി, നിതാഷ, ബിയങ്ക എന്നിവരാണ് കിറ്റുകള്‍ വിതരണം ചെയ്തത്. 

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഷംസീര്‍ എം എല്‍ എക്ക് നസീര്‍ വധശ്രമത്തില്‍ പങ്കുണ്ട്: കെ കെ രമ

‘സെലക്‌സ്’ കമ്പനി ഖത്തറില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു