in ,

ക്വിറ്റ്‌കോമില്‍ ആഭ്യന്തരമന്ത്രാലയം പങ്കെടുത്തു

ക്വിറ്റ്‌കോമിലെ ആഭ്യന്തരമന്ത്രാലയത്തിന്റെ പവലിയനില്‍ നിന്ന്‌

ദോഹ: ഖത്തര്‍ നാഷണല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ തുടരുന്ന ഖത്തര്‍ ഐടി സമ്മേളന- പ്രദര്‍ശനത്തില്‍(ക്വിറ്റ്‌കോം) ആഭ്യന്തരമന്ത്രാലയം പങ്കെടുക്കുന്നു.
മന്ത്രാലയത്തിന്റെ വിവിധ വകുപ്പുകളുടെ പങ്കാളിത്തം ക്വിറ്റ്‌കോമിലുണ്ട്. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ്, സെക്യൂരിറ്റി സിസ്റ്റംസ് വകുപ്പ്, സൈബര്‍ക്രൈം സെക്യൂരിറ്റി സെന്റര്‍, നാഷണല്‍ കമാന്‍ഡ് സെന്റര്‍, കമ്യൂണിക്കേഷന്‍സ് വകുപ്പ്, ഇലക്ട്രോണിക് ആന്റ് ഇക്കണോമിക് ക്രൈംസ് വകുപ്പ് എന്നിവയെല്ലാം സാന്നിധ്യമറിയിക്കുന്നു. ആഭ്യന്തര മന്ത്രാലയത്തിലെ വകുപ്പുകളുടെ പവലിയനുകള്‍ പൊതുജനങ്ങള്‍ക്കായുള്ള നിരവധി സുരക്ഷാ സംവിധാനങ്ങളും ഇലക്ട്രോണിക് സേവനങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. വകുപ്പുകളുടെ വിവിധ സേവനങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഏറ്റവും അത്യാധുനിക സംവിധാനങ്ങളാണ് പവലിയനുകളില്‍ പരിചയപ്പെടുത്തുന്നത്.
മുഖം തിരിച്ചറിയുന്നതിനുള്ള ഓട്ടോമേറ്റഡ് റോബോട്ട്, ഏറ്റവും പുതിയ ഉപകരണങ്ങള്‍, സംവിധാനങ്ങള്‍, ഡ്രോണ്‍ വിമാനം പോലുള്ള ഉപകരണങ്ങള്‍ എന്നിവയെല്ലാം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ദേശീയ കമാന്‍ഡ് സെന്ററില്‍ വികസിപ്പിച്ച ഏറ്റവും പുതിയ സംവിധാനങ്ങളും അവതരിപ്പിച്ചിട്ടുണ്ട്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഖത്തര്‍ ഇന്ത്യ ബന്ധം പ്രതിഫലിപ്പിക്കുന്ന പ്രദര്‍ശനം ഇന്ന്

മൈക്രോസോഫ്റ്റുമായി ചേര്‍ന്ന് മിലാഹയുടെ സ്മാര്‍ട്ട് ലോജിസ്റ്റിക് പ്ലാറ്റ്‌ഫോം