in ,

ഖത്തരി-തുര്‍ക്കിഷ് സംയുക്ത കമാന്‍ഡിന്റെ ആസ്ഥാനം ഉദ്ഘാടനം ചെയ്തു

ദോഹ: ഖാലിദ് ബിന്‍ അല്‍വാലിദ് ക്യാമ്പില്‍ ഖത്തരി-തുര്‍ക്കിഷ് സംയുക്ത കമാന്‍ഡിന്റെ ആസ്ഥാനം ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രതിരോധസഹമന്ത്രിയുമായ ഡോ.ഖാലിദ് ബിന്‍ മുഹമ്മദ് അല്‍അത്തിയ്യയും തുര്‍ക്കിഷ് ദേശീയ പ്രതിരോധമന്ത്രി ഹുലുസി അകറും ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ഉദ്ഘാടനത്തോടനുബന്ധിച്ച് ഖത്തരി- തുര്‍ക്കിഷ് പ്രതിരോധമന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള നിലവിലുള്ള സൈനിക ബന്ധത്തെക്കുറിച്ച് അവര്‍ അവലോകനം നടത്തി. ഖത്തരി സായുധ സേനയുടെ ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറല്‍(പൈലറ്റ്) ഗാനിം ബിന്‍ ഷഹീന്‍ അല്‍ ഗാനിം, ഖത്തരി, തുര്‍ക്കി സായുധ സേനയിലെ നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ശതാബ്ദി ആഘോഷം

ഹാഷിഷ് വേട്ട; 100 കിലോ ഹാഷിഷ് പിടിച്ചെടുത്തു, അഞ്ചു പേര്‍ അറസ്റ്റില്‍