in ,

ഖത്തര്‍ഗ്യാസ് ദീര്‍ഘകാല ജീവനക്കാരെ ആദരിച്ചു

ഖത്തര്‍ഗ്യാസില്‍ ദീര്‍ഘകാല സേവനം പൂര്‍ത്തിയാക്കിയ ജീവനക്കാരെ ആദരിക്കുന്ന ചടങ്ങില്‍ നിന്ന്

ദോഹ: ഖത്തര്‍ഗ്യാസ് ഓപ്പറേറ്റിങ് കമ്പനി ലിമിറ്റഡില്‍ ദീര്‍ഘകാലമായി ജോലിചെയ്യുന്ന ജീവനക്കാരെ ആദരിച്ചു. വാര്‍ഷിക ലോങ് സര്‍വീസ് അവാര്‍ഡ് ചടങ്ങില്‍വെച്ച് ദീര്‍ഘകാലമായി സേവനമനുഷ്ടിക്കുന്ന 1200ലധികം ജീവനക്കാരെയാണ് ആദരിച്ചത്.

നിരവധി വര്‍ഷങ്ങളിലെ തുടര്‍ച്ചയായ സേവനങ്ങളിലൂടെ കമ്പനിക്ക് നല്‍കിയ വിലയേറിയ സഭാവനകള്‍ക്കുള്ള അംഗീകാരമെന്ന നിലയിലാണ് ഇത്തരമൊരു ചടങ്ങ് ഖത്തര്‍ഗ്യാസ് സംഘടിപ്പിച്ചത്. ജീവനക്കാരുടെ ദീര്‍ഘകാല സംഭാവനയെയും കമ്പനിയുടെ വിജയത്തില്‍ അവര്‍ വഹിക്കുന്ന നിര്‍ണായക പങ്കിനെയും അംഗീകരിക്കുന്നതാണ് പുരസ്‌കാരമെന്ന് ഖത്തര്‍ഗ്യാസ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ഖാലിദ് ബിന്‍ ഖലീഫ അല്‍താനി പറഞ്ഞു. ജീവനക്കാരുടെ പ്രതിബദ്ധത ലോകത്തെ പ്രീമിയര്‍ എല്‍എന്‍ജി കമ്പനി എന്ന നിലയില്‍ വിപണിയിലെ ഖത്തര്‍ഗ്യാസിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതിന് പ്രാപ്തമാക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രതിവര്‍ഷം 77 ദശലക്ഷം ടണ്‍ ഉല്‍പാദന ശേഷിയുള്ള(എംടിപിഎ) 14 ദ്രവീകൃത പ്രകൃതിവാതക(എല്‍എന്‍ജി) ട്രെയിനുകള്‍ കമ്പനി പ്രവര്‍ത്തിപ്പിക്കുന്നു, വാര്‍ഷിക ഉല്‍പാദനം 110 എംടിപിഎ ആയി ഉയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു.
വ്യവസായ ലക്ഷ്യങ്ങള്‍ സുരക്ഷിതമായി നേടുന്നതിനും ജീവനക്കാരുടെ നേട്ടങ്ങള്‍ പരിശീലിപ്പിക്കുന്നതിനും തിരിച്ചറിയുന്നതിനും അംഗീകരിക്കുന്നതിനുമായി ഘടനാപരമായ പ്രോഗ്രാം ഖത്തര്‍ഗ്യാസ് വികസിപ്പിച്ചെടുത്തിട്ടുണ്ട്.

ഹൈ കാലിബര്‍- വൈവിധ്യമാര്‍ന്ന തൊഴില്‍ ശക്തിയെ ആകര്‍ഷിക്കുക, വികസിപ്പിക്കുക, പ്രചോദിപ്പിക്കുക, നിലനിര്‍ത്തുക എന്നിവ കമ്പനിയുടെ മാനുഷിക മൂലധന തന്ത്രത്തിന്റെ അടിസ്ഥാനമായി മാറുന്നുവെന്നും ഖാലിദ് ബിന്‍ ഖലീഫ അല്‍താനി പറഞ്ഞു.

ഖത്തര്‍ഗാസ് അതിന്റെ വൈവിധ്യമാര്‍ന്ന തൊഴില്‍ ശക്തിയെ ശക്തി സ്രോതസ്സായി ഉപയോഗിക്കുകയും തൊഴിലാളികളുടെയും ഓഹരിപങ്കാളികളുടെയും അറിവും വൈദഗ്ധ്യവും പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു. ഖത്തരിവല്‍ക്കരണത്തിനും കമ്പനി പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

എസ്എഫ്ഡി സര്‍വീസസ് ഓഫീസ് തുറന്നു; സേവന നടപടികള്‍ സുഗമമാകും

ഖത്തര്‍ ഇന്ത്യ സാംസ്‌കാരികവര്‍ഷം