
ദോഹ: വാഷിങ്ടണിലെ ഖത്തരി-അമേരിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്(ക്യുഎഐ) ബോര്‍ഡംഗമായി കത്താറ ജനറല്‍ മാനേജര്‍ ഡോ.ഖാലിദ് ബിന്‍ ഇബ്രാഹിം അല്‍സുലൈത്തിയെ നാമനിര്‍ദേശം ചെയതു.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഗവേഷണ സ്ഥാപനമാണ് ക്യുഎഐ. അമേരിക്കയും ഖത്തറും തമ്മിലുള്ള സാംസ്‌കാരികവും തന്ത്രപരവുമായ ബന്ധങ്ങളെക്കുറിച്ചുള്ള വിദ്യാഭ്യാസ ഗവേഷണം വികസിപ്പിക്കുന്നതിനുള്ള തുറന്ന സാംസ്‌കാരിക ഇടമാണിത്.
രണ്ടുരാജ്യങ്ങള്‍ക്കുമിടയില്‍ പരസ്പര സാംസ്‌കാരിക വിനിമയ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.
ഖത്തരി അമേരിക്കന്‍ ജനതകള്‍ തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിനും ശാശ്വതമായ ബന്ധങ്ങളും സൗഹൃദങ്ങളും ശക്തിപ്പെടുത്തുന്നതിനും സമാധാനപരമായ സംഭാഷണം പ്രോത്സാഹിപ്പിക്കുകയെന്നതും ക്യുഎഐയുടെ ലക്ഷ്യമാണ്.