in

ഖത്തര്‍ ഇന്ത്യന്‍ ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ കെ.എം.സി.സി. മലപ്പുറത്തിനു ജയം

കെ എം സി സി മലപ്പുറം- ദിവാ കാസര്‍ക്കോട് മത്സരത്തില്‍ നിന്ന്‌

ദോഹ: വെസ്റ്റേണ്‍ യൂണിയന്‍ സിറ്റി എക്‌സ്‌ചേഞ്ച് പതിമൂന്നാമത് ഖ്വിഫ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിലെ ആദ്യദിവസത്തെ രണ്ടാമത്തെ മത്സരത്തില്‍ കെ. എം. സി. സി മലപ്പുറം എതിരില്ലാത്ത ആറു ഗോളുകള്‍ക്ക് ദിവാ കാസര്‍കോടിനെ പരാജയപ്പെടുത്തി.
മത്സരത്തിന്‍ തുടക്കത്തില്‍ തന്നെ ആധിപത്യം കെ,എം.സി.സി. താരങ്ങളിലായിരുന്നു. ചെറിയ പാസ്സുകള്‍ പിന്നിലേക്ക് നല്കി മുന്നോട്ടുള്ള ആക്രമണത്തിന് വേഗത കൂട്ടുന്ന കാല്പന്തുകളിയിലെ നജീബിയന്‍ ശൈലിയിലായിരുന്നു മലപ്പുറത്തിന്റെ തന്ത്രം.
ഖ്വിഫ് ഫുട്ബാളില് സോക്കര്‍ മനോഹാരിതയില്‍് പേരുകേട്ട ദിവാ കാസര്‍ക്കോട് ആവനാഴിയിലെ അവസാനത്തെ അസ്ത്രങ്ങള്‍ പ്രയോഗിച്ചെങ്കിലും രണ്ട് താരങ്ങള്‍ക്ക് ചുവപ്പ് കാര്‍ഡ് കാണേണ്ടിവന്നു. ആദ്യ പകുതിയില്‍ ആറാം മിനുട്ടില്‍ മലപ്പുറം താരം ഫസലുറഹ്മാന്റെ സുന്ദരമായ ഗോളുകളോടെയായിരുന്നു വിജയഗോളുകള്‍ക്ക് തുടക്കമിട്ടത്.

സന്തോഷ് ട്രോഫി താരം ബുജൈറിന്‍െ കളിയിലെ ചിത്രമെഴുത്തിനെ ഗ്യാലറികള്‍ ഹര്‍ഷാരവത്തോടെ വരവേറ്റപ്പോള്‍ പിന്നെയും ഗോളുകള്‍ പിറന്നു. ആഷിഖിന്റെ ഗോള്‍ വേട്ട പതിനാറാം മിനുട്ടിലും ആവര്‍ത്തിച്ചു. ആശ്വാസ ഗോളുകള്‍ക്കായി ദിവാ കാസര്‍കോട് കിണഞ്ഞ് പരിശ്രമിച്ചെങ്കിലും മലപ്പുറത്തിന്റെ വന്‍മതിലുകളെ ഭേദിക്കാനായില്ല ഇരുപതാം മിനുട്ടില്‍ സുധീഷും 24-ാം മിനുട്ടില്‍ ഷമീമും ഗോളുകള്‍ നേടി 52-ാം മിനുട്ടില്‍ ശഫീറും 59-ാം മിനുട്ടില്‍ ആഷിഖും നേടിയ ഗോളുകളോടെ കെ,എം.സി.സി മലപ്പുറത്തിന്റെ ഗോള്‍ പട്ടിക പൂര്‍ത്തിയായി. പരുക്കന്‍ കളിക്ക് ദിവാ കാസര്‍കോടിന്റെ ആസാദും അഫ്‌സലും ചുവപ്പ് കാര്‍ഡ് കാണേണ്ടി വന്നു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ലൗഷോര്‍ ഖത്തര്‍ ചാപ്റ്റര്‍ രൂപീകരിച്ചു

പ്രഭാഷകര്‍ക്ക് സമൂഹത്തില്‍ ചലനം സൃഷ്ടിക്കാന്‍ കഴിക്കും: എ.പിമണികണ്ഠന്‍